🟥 *[FLASH NEWS]*🟥
ചൊവ്വന്നൂർ അപകടം; യുവാവിനെ തിരിച്ചറിഞ്ഞു. ,
ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്.
ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്. കുന്നംകുളം ന്യൂമാൻസ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. കുന്നംകുളത്തു നിന്നും ബൈക്കിൽ ചൊവ്വന്നൂരിലേക്ക് പോകുന്നതിനിടെ ചൊവന്നൂർ സിറ്റി ഗ്യാസ് ലൈൻ സ്റ്റേഷനടുത്തു വച്ചായിരുന്നു അപകടം.
സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കുന്നംകുളത്തു നിന്നും പോവുകയായിരുന്നു ഫിതാ മോൾ ബസ്സാണ് അപകടത്തിൽപെട്ടത്. ശ്രീശാന്തിന് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി മാറ്റി. സഹോദരൻ ശ്രീരാഗ്.