പറപ്പൂർ :
പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ ചുമതലയേറ്റു.
പ്രസിഡന്റായി എ കെ സുബ്രഹ്മണ്യനെയും
വൈസ് പ്രസിഡന്റായി
ജേക്കബ്ബ് പെറത്തൂരിനെയും തെരഞ്ഞെടുത്തു. പറപ്പൂരിൽ നടന്ന സ്വീകരണയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. സിപിഐഎം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്,സി ബി രാമകൃഷ്ണൻ , കെ എൽ സെബാസ്റ്റ്യൻ,സി എ സന്തോഷ്, വി പി അരവിന്ദാക്ഷൻ, കെ പി രവീന്ദ്രൻ , ഹരിനാരായണൻ ,ലിനി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.