ജോൺസിയൻസ് @ 1974 സുവർണജൂബിലി സംഗമം
പറപ്പൂർ : സെന്റ് ജോൺസ് LP സ്കൂളിന്റെ 150-ാം വാർഷികവും ഹൈസ്കൂളിന്റെ ശതാബ്ദിയും ആഘോഷിക്കുന്ന 2024 ൽ,
ജോൺസിയൻസ്@ 1974 SSLC ബാച്ച് സുവർണജൂബിലി ആഘോഷിച്ചു
സാഹിത്യ അക്കാദമി
മുൻ സെക്രട്ടറിയും തൃശൂർ പബ്ളിക് ലൈബ്രറി പ്രസിഡണ്ടുo പ്രൊഫസറുമായിരുന്ന
Dr. (Prof ) P V കൃഷ്ണൻ നായർ
സുവർണ സംഗമം ഉദ്ഘാടനം ചെയ്തു. ആശ്രമമാനുകളെ വേട്ടയാടിയ ദുഷ്യന്തരാജാവിനോട് അധികാരം ആധിപത്യമാവരുതെന്നും നിരായുധരെ സംരക്ഷിക്കാനുള്ളതാവണമെന്നും മുനികുമാരന്മാർ പറഞ്ഞത് ഇന്നും പ്രസക്തമാണെന്ന് പ്രൊഫ. കൃഷ്ണൻ നായർ പറഞ്ഞു.
ഗുരുവന്ദനം നടത്തി.
K D ജോണി മാഷ്, അന്നമ്മ ടീച്ചർ, കുഞ്ഞിപ്പാലു മാഷ്, റീത്ത ടീച്ചർ, ജോസ് തുടങ്ങിയവരെ ആദരിച്ചു.
സ്മരണിക
"സുവർണ്ണ രേഖ " ഡോ. കൃഷ്ൻ നായർ മുൻ ഹെഡ് മാസ്റ്റർ കെ. ഡി. ജോണി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
50 മൺചെരാതുകളിൽ തിരി തെളിയിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ P V ജോസഫ് മാസ്റ്ററുടെ ധന്യ സാന്നിധ്യത്തിൽ സ്കൂൾ യൂണിയൻ നേതാക്കൾക്ക് ദീപശിഖ കൈമാറി. സ്കൂൾ പ്രതിഭകൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു
USA യിൽ നിന്ന് Health Supervision -ൽ Ph.D നേടിയ സഹപാഠി Dr. E D റോസിലിയെ അനുമോദിച്ചു
വിവിധ നിലകളിൽ തിളക്കമാർന്ന സേവന ഗാഥ രചിച്ച സതീർത്ഥ്യരെ ആദരിച്ചു
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ആനി ജോസ് , പഞ്ചായത്തംഗമായിരുന്ന കുട്ടിമാളു P P
എന്നിവരെ ആദരിച്ചു