കോലഴി ബസ് കാത്തിരിപ്പ് കേന്ദ്രം എംഎല്‍എ നാടിന് സമര്‍പ്പിച്ചു
കോലഴി ബസ് കാത്തിരിപ്പ് കേന്ദ്രം സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5.90 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. വാഹന അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച് ശോചനീയാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സമീപത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും നിരവധി വിദ്യാര്‍ത്ഥികളാണ് ആശ്രയിച്ചിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ ചാര്‍ജിങ്ങ് ഉള്‍പ്പെടെ വൈദ്യുതീകരിച്ച പുതിയ ഹൈടെക് ബസ്റ്റോപ്പ് യാഥാര്‍ത്ഥ്യമായി.
ഉദ്ഘാടന ചടങ്ങില്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ഡി വികാസ് രാജ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ഷാജി, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ഗോപി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ നിജ ജയകുമാര്‍, സുനിത വിജയഭാരത്, ഉഷ രവീന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ പി എ ലോനപ്പന്‍, കെ ടി ശ്രീജിത്ത്, പ്രകാശ് ഡി ചിറ്റിലപ്പിള്ളി, ഐ എസ് പീതാബരന്‍്, നിഷ സജീവന്‍, കോലഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പങ്കെടുത്തു.