ജനശ്രീ വടക്കാഞ്ചേരി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി കാരുണ്യ ധനസഹായ പദ്ധതി ജനശ്രീ ജില്ലാ ചെയർമാൻ ഒ അബ്‌ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി ബ്ലോക്ക് യൂണിയന്റെ കീഴിൽ വരുന്ന നിർധനരായ വീടുകളിലെ കിടപ്പ് രോഗികൾക്ക് സാമ്പത്തികമായി സഹായം നൽകുന്ന പദ്ധതിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പിലാക്കുന്നത്.
ജനശ്രീ ജില്ല സെക്രട്ടറി എ ടി ജോസ് അധ്യക്ഷത വഹിച്ചു, വടക്കാഞ്ചേരി ബ്ലോക്ക് ചെയർമാൻ ജോൺസൺ ജോർജ്, യുവ ശ്രീ തൃശൂർ ജില്ല സെക്രട്ടറി സോബി മുണ്ടൂർ, സിസിലി ഔസേപ്പ്, മിനി സതീശൻ, ശ്രീപ്രിയ, സിന്ധു ബാബു, മേഘ ജയരാജൻ, ഫ്രൻസി സെബാസ്റ്റ്യൻ, മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.