വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

 വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു



വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്‍പ്പെട്ട 78-ാം നമ്പര്‍ റേഷന്‍കടയോടനുബന്ധിച്ച കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ-സ്റ്റോര്‍ ഉദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പ് റേഷന്‍ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോര്‍. റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.


വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷേര്‍ളി ദിലീപ്കുമാര്‍, സി.എഫ് ജോയ്, നിധീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സപ്ന റഹീദ്, വാര്‍ഡ് മെമ്പര്‍ സി.ഡി സൈമണ്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍ സതീഷ്, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ എസ്.സി ബിബില്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.