തലക്കോട്ടുക്കര സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക ദൈവാലയത്തിലെ സംയുക്ത തിരുന്നാൾ ഇന്ന്.
.
തലക്കോട്ടുക്കര സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവക ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുന്നാൾ ഇന്ന് സമുചിതമായി ആഘോഷിക്കുന്നു . വെള്ളിയാഴ്ച് വൈകീട്ട് തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഫാ. വർഗീസ് കുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ നവനാൾ കുർബാന ,ലദീഞ്, നൊവേന എന്നിവക്ക് ശേഷം ദീപാലങ്കാര സ്വിച്ചോൺ കർമ്മം നിർവഹിച്ചു . ശനിയാഴ്ച്ച രാവിലെ നവനാൾ കുർബാന ,ലദീഞ്, നൊവേന പ്രസുദേന്തി വാഴ്ച്ചക്ക് ശേഷം കൂടുത്തുറന്നു രൂപം എഴുനെള്ളിച്ചുവെക്കൽ കർമ്മം നടന്നു. ഇടവക വികാരി റവ ഫാ ഷിൻ്റോ പാറയിൽ മുഖ്യ കാർമികനായി, ഇന്ന് രാവിലെ ആറുമണിക്കും 10 മണിക്കും വിശുദ്ധ കുർബാനഉണ്ടായിരിക്കും. 10 മണിക്ക് ഉള്ള ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഡോളേഴ്‌സ് ബസിലിക്ക സഹവികാരി മുഖ്യ കാർമികനാകും. കുണ്ടന്നൂർ നവവൈദികൻ തിരുനാൾ സന്ദേശവും നൽകും. തുടർന്ന് തിരുനാൾ പ്രതീക്ഷണവും
ഫാൻസി വെടിക്കെട്ടും നടക്കും. 22 ന് തിങ്കളാഴ്ച്ച ഇടവകയിലെ മരിച്ചു പോയവർക്കുവേണ്ടിയുള്ള കുർബാനയും സെമിത്തേരിയിൽ പൊതു ഒപ്പീസും നടക്കും. വൈകീട്ട് 7 മണിക്ക് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. തിരുനാൾ കർമ്മങ്ങൾക്ക് വികാരി റവ.ഫാ.ഷിന്റോ പാറയിൽ കാർമികത്വം വഹിക്കും .തിരുനാൾ ആഘോഷങ്ങൾക്ക് കൈക്കാരൻമാർ, ജനറൽ കൺവീനർ, തിരുനാൾ കമ്മറ്റിക്കാർ എന്നിവർ നേതൃത്വം നൽകുന്നു.