പറപ്പൂർ സെന്റ് ജോൺസ് സ്കൂളിന്റെ ജൂബിലി സമാപിച്ചു.

 പറപ്പൂർ സെന്റ് ജോൺസ് സ്കൂളിന്റെ  ജൂബിലി സമാപിച്ചു.



 തിങ്കളാഴ്ച  രാവിലെ 8:30 ന്  വാഹന അപകടിയോടുകൂടി സ്കൂൾ മാനേജർ ഫാ. സെബി പുത്തൂരിന്റെ നേതൃത്വത്തിൽ പറപ്പൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ  ധന്യൻ ഊക്കനച്ചന്റെ കബറിടത്തിൽ ചെന്ന് അവിടുത്തെ വികാരിയച്ചനിൽ നിന്ന്    തിരി തെളിയിച്ച  ദീപശിഖ  രാവിലെ 9:30ന് പറപ്പൂരിലെ മുള്ളൂർ കായൽ പരിസരത്ത് മുൻ സന്തോഷ് ട്രോഫി താരം പി ജെ ജോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് കൂട്ടയോട്ട പ്രയാണത്തോടെ  ആരംഭിച്ചു . 1:30 ഓട് കൂടി പൂർവ വിദ്യാർഥി കൂട്ടായ്മയായ വരക്കൂട്ടം അവതരിപ്പിച്ച തൽസമയ പെയിന്റിംഗ് നടന്നു . വൈകുന്നേരം അഞ്ചുമണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലുള്ള അക്ഷര തിരുമുറ്റത്തേക്ക് എന്ന പൂർവ്വ വിദ്യാർത്ഥി സംഗമം വി-ഗാർഡ് ഗ്രൂപ്പ് ഓഫ് ചെയർമാൻ  കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് കെ.സി. ഫൗണ്ടേഷൻ നിർദ്ധനരായ വിദ്യാർത്ഥികൾക്കു പണിതു നൽകുന്ന വീടിന്റെ മാതൃക കൈമാറി. ജൂബിലി ഗാന ദൃശ്യവിഷ്കാരം സുല്ല്യം പ്രകാശനം ചെയ്തു. മാർ .ബോസ്കോ പുത്തൂർ,  മുരളി പെരുനെല്ലി എംഎൽഎ, മുഖ്യ അതിഥികൾ ആയിരിന്നു .

 തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ, പ്രിൻസിപ്പാൾ ഡെൻസി ജോൺ, ഹെഡ്മാസ്റ്റർ ജോസഫ് പി വി, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ  ലീന ഇ ജെ എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി. പൂർവ വിദ്യാർത്ഥി  സംഘടന പ്രസിഡണ്ട് ഡോ. ഡെയ്സൺ പാണേങ്ങാടൻ സ്വാഗതവും ജോസഫ് സി എ നന്ദിയും പറഞ്ഞു.   ജിന്റോ ജോസഫ് രചിച്ച് ലിന്റോ തോമസ്  സംഗീതം നൽകിയ ജൂബിലി പതാക ഗാനത്തിന്റെ അകമ്പടിയോടെയാണ് മാനേജർ ഫാ സെബി പുത്തൂർ ജൂബിലി പതാക ഉയർത്തിയത്.

മുൻകാല മാനേജർമാരെ ആദരിച്ച്ചുകൊണ്ട് ഈ വർഷത്തെ വിവിധമേഖലകളിൽ മിടുക്ക് തെളിയിച്ചവർക്കുള്ള എൻഡോമെന്റുകൾ  വിതരണം ചെയ്തു.


ജൂബിലിയോടാനുബന്ധിച്ചു ചൊവ്വാഴ്ച രാവിലെ നടന്ന 16 സ്കൂളുകളിൽ നിന്നുമായി  എത്തിയ വിദ്യാർത്ഥികൾക്കുള് ക്വിസ് മത്സരത്തിലെ വിജയികൾക്ക് 5000 രൂപ മുതൽ ക്യാഷ് പ്രൈസും നൽകി.


അധ്യാപക രക്ഷാകർത്തൃദിനവും, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ചൊവ്വാഴ്ച വൈകിട്ട് 4.00 ന് സ്‌കൂൾ അങ്കണത്തിൽവെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ത്യശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ. ആൻഡ്രൂസ് താഴത്ത്  ഉദ്ഘാടനം ചെയ്ത പ്രസ്‌തുത യോഗത്തിൽ സ്‌കൂൾ മാനേജർ റവ. ഫാ. സെബി പുത്തർ അധ്യക്ഷത വഹിച്ചു . വടക്കാഞ്ചേൽ എം .എൽ .എ . സേവ്യർ ചിറ്റിലള്ളി സരണിക പ്രകാശനം നിർവ്വഹിച്ചു. വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം കോർപ്പറേറ്റ് മാനേജർ . റവ. ഫാ. ജോയ് അടമ്പുകുളം നിർവ്വഹിച്ചു. വിവിധ കലാപരിപാടികൾക്ക് ശേഷം  പറപ്പൂർ സെന്റ് ജോൺസ് സ്കൂളിന്റെ  ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി.