കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം 28ന്.

 കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം 28ന് 


കുന്നംകുളം: കാണിപ്പയ്യൂർ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 28ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണി ദിവസം മുതൽ പത്ത് ദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കളംപാട്ട്, നടപ്പറ തുടങ്ങിയ വിശേഷാൽ പൂജകൾ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കും. പൂര ദിവസം രാവിലെ നാലുമണിക്ക് തന്ത്രി വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഒരു മണിക്ക് ക്ഷേത്ര ഊരാളൻ മനു നമ്പൂതിരിപ്പാടിന്റെ അനുമതിയോടെ പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് നാലര മുതൽ 6 മണി വരെ  17 ദേശ പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും. ആറുമണി മുതൽ 7 മണി വരെ തെയ്യങ്ങൾ ക്ഷേത്രത്തിലെത്തും. 7.30ന് 23  ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 8:30ന് മുഖാമുഖം നാടകം അരങ്ങേറും.29 ആം തീയതി രാവിലെ 6.30ന് കൂറ വലിച്ച് കൊടിയിറക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. പരിപാടികൾ വിശദീകരിച്ചു നടത്തിയ വാർത്ത സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സോമശേഖരൻ,  ഭാരവാഹികളായ പരമേശ്വരൻ,ഗോപിനായർ,അനൂപ് തുടങ്ങിയവർ പങ്കെടുത്തു.