കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തോളൂർ യൂണിറ്റിന്റെ 32-ാം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ V. K. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

 മെഡിസെപ്പ് : ഗുണഭോക്താക്കളുടെ ആശങ്കയകറ്റുക.

-- ---- - - - - - - - - - - - - - - - - -

     കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തോളൂർ യൂണിറ്റിന്റെ 32-ാം വാർഷിക സമ്മേളനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ V. K. രഘുനാഥൻ ഉദ്ഘാടനം ചെയ്തു


 യൂണിറ്റ് പ്രസിഡന്റ് ബാബു മാസ്റ്റർ അധ്യക്ഷനായിരുന്നു.


യൂണിയൻ ബ്ലോക് പ്രസിഡന്റ് C. O. കൊച്ചു മാത്യു, ജില്ല ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ, P.0.സെബാസ്റ്റ്യൻ, തോമസ് മാസ്റ്റർ, ചന്ദ്രൻ,   A.T. സണ്ണി, C.F. ജോസ് തുടങ്ങിയവർ സംസാരിച്ചു. സേതുമാധവൻ നന്ദി പറഞ്ഞു. 



പ്രായമായവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ

3 വർഷം കുടിശ്ശികയായ    ക്ഷാമാശ്വാസവും 5 വർഷം കുടിശ്ശികയായ പെൻഷൻ റിവിഷൻ കുടിശ്ശികയും ഇനിയും കാല വിളംബം കൂടാതെ  അനുവദിക്കണമെന്നും മെഡി സെപ്പ് സംബന്ധിച്ച ആശങ്കകൾ അകറ്റണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

   പുതിയ പ്രസിഡന്റായി               


               P. O. സെബാസ്റ്റ്യൻ,

സെക്രട്ടറി.         


                        C.F. ജോസ്,

ട്രഷറർ           


                          A  .T. സണ്ണി

     എന്നിവരെ തെരഞ്ഞെടുത്തു.