പ്രസ് ക്ലബും എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജ് ലൈബ്രറിയും ചേര്‍ന്നു വാര്‍ത്താരചന ശില്പശാല സംഘടിപ്പിച്ചു.

 വാര്‍ത്താരചന ശില്പശാല.



തൃശൂര്‍: പ്രസ് ക്ലബും എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജ് ലൈബ്രറിയും ചേര്‍ന്നു വാര്‍ത്താരചന ശില്പശാല സംഘടിപ്പിച്ചു.

കോളജ് സെമിനാര്‍ ഹാളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പല്‍ ഡോ. പി. ചാക്കോ ജോസ് അധ്യക്ഷത വഹിച്ചു.


പ്രസ് ക്ലബ് സെക്രട്ടറി പോള്‍ മാത്യു, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ എഴുത്തച്ഛൻ, കേരളകൗമുദി ബ്യുറോ ചീഫ് ഭാസി പാങ്ങില്‍, മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രഫര്‍ ജെ. ഫിലിപ്പ്, ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ കെ. ഗിരീഷ് എന്നിവര്‍ ക്ലാസ് എടുത്തു. കോളജ് ലൈബ്രേറിയൻ വിനീത ഡേവിസ്, മലയാളം വിഭാഗം മേധാവി ഡോ. മെറിൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.