❗ *സഹകരണ പ്രസ്ഥാനം ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രവർത്തിക്കാൻ ഉതകുന്ന താവാണമെന്ന് രമേശ് ചെന്നിത്തല*❗
*ചിറനല്ലൂർ* :
https://chat.whatsapp.com/F2EXdkmDLUI5RZwP2OPRYb
സഹകരണ പ്രസ്ഥാനംജനങ്ങളുടെ നിത്യജീവിതത്തിൽ പ്രവർത്തിക്കാൻ ഉതകുന്ന താവാണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചിറനല്ലൂർ സർവ്വീസ് സഹകരണ സംഘത്തിന്റെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലും കള്ളനാണയങ്ങൾ ഉണ്ടാവും അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു പറഞ്ഞു. കരുവന്നൂരിൽ പണമിടപാടു തട്ടിപ്പുകൾ നടത്തിയിട്ടു ളളതെന്നു കരുതി സർവ്വീസ് സംഘങ്ങളെ ഇല്ലാതാക്കാൻ ആർക്കും വഴിയൊരുക്കുകയില്ലെന്നും കാലികപ്രാധാന്യം അർഹിക്കുന്നതിന് നിർണ്ണാക പങ്കുകൾ വഹിച്ചിട്ടുള്ളത് സർവ്വീസ് സംഘങ്ങ ളാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ സംഘം പ്രസിഡണ്ട് പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടുകാരനായ റവ.ഫാദർ റോജർ വാഴപ്പിള്ളിയെ ചടങ്ങിൽ പി എ മാധവൻ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭൻ , മുൻ എം എൽ എ പി എ മാധവൻ, ജോസഫ് ചാലിശ്ശേരി മാസ്റ്റർ, അസി. റജിസ്റ്റാർ എസ് എൻ ആരാധന, ഐ വേണുഗോപാൽ, പി ബാലചന്ദ്രൻ, എം എം ഷംസുദ്ദീൻ, ആന്റേ പോൾ നജ് ലസിറാജുദീൻ എന്നിവർ സംസാരിച്ചു. പി.കെ പരീത് സ്വാഗതവും സെക്രട്ടറി റീന പോൾ എം നന്ദിയും പറഞ്ഞു.