മേജർ പി ജെ സ്റ്റൈജുവിനെ ആദരിച്ചു .

 മേജർ പി ജെ സ്റ്റൈജുവിനെ ആദരിച്ചു .



ആർമി ദിനാചരണത്തിന്റെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ 24 കേരള ബറ്റാലിയൻ എൻ.സി സി.യിലെ ആർമി ഓഫീസറായ മേജർ പി ജെ സ്റ്റൈജുവിനെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ വി  വല്ലഭൻ ചൊവ്വന്നൂർബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗമായ ശാരി ശിവൻ, കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എസ് ധനൻ , സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യപ്രവർത്തകർ , എൻസിസി കേഡറ്റുകൾ ഹെൽത്ത് ഇൻസ്പെക്ടമാരായ മനോജ് ചന്ദ്രൻ , പ്രേംരാജ് ,ബിഞ്ചു ജേക്കബ്, പ്രാഥമിക പ്രാഥമിക ആരോഗ്യ കേന്ദ്രം ഡയറക്ടർ ഡോക്ടർ ചിന്ത വിനോദ് എന്നിവർ സന്നിഹിതരായിരുന്നു