ഇന്ത്യയിൽ ആദ്യമായി 30 ഇ-വാഹനങ്ങൾ നിർമിച്ചു ഒരു കലാലയം !_



*കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോകൾ  നിരത്തിലിറങ്ങി.*

 

'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിയിൽ  30 ഇ-ഗാർബേജ് ഓട്ടോകളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നത്. 


ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിപ്രകാരമാണിത്. 


കോഴിക്കോട് കോർപ്പറേഷന് വർക്ക്‌ഓർഡർ പ്രകാരം നൽകിയ വാഹനങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറി.