കുന്നംകുളം മോഡൽ ബോയ്സ് സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ പുതിയതായി നിർമ്മിച്ച മൂന്നാം നില ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 - 24 പ്ലാൻ പദ്ധതി പ്രകാരം 63 ലക്ഷം രൂപ വിനിയോഗിച്ചാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിൻ്റെ മൂന്നാം നില നിർമിച്ചത്. 286.80 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളാണ് നിർമിച്ചിട്ടുള്ളത്. 2023 ല്‍ സംസ്ഥാന കായികമേളക്ക് ആതിഥ്യമരുളിയ കുന്നംകുളം വിഎച്ച്എസ്ഇ സ്കൂളിന് കായികമേളയുടെ ഉദ്ഘാടനവേ…
തൃശൂരിന് ഇനി പുതിയ കളക്ടർ ❗SIKHA SURENDRAN❗ നിലവിൽ ടുറിസം വകുപ്പ് ഡയറക്ടർ ആണ്. തൃശൂരിന്റെ പ്രിയപ്പെട്ട അർജുനന് കാസർഗോഡ് ആണ് സ്ഥലം മാറ്റം. 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
സെന്റ് തോമസ് എന്ന പേര് പുനഃസ്ഥാപിക്കാന്‍ ഉപവാസ സമരം വേലൂര്‍ : പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്കൂളിന്റെ നൂറുവര്‍ഷം പഴക്കമുള്ള പേര് പൂര്‍ണ്ണമായി നീക്കിക്കളഞ്ഞ് ഗവ. യു.പി സ്കൂള്‍ പുലിയന്നൂര്‍ എന്നാക്കി മാറ്റിയ ഗവ. നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് വേലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്നിന്നുവന്ന അല്മായ പ്രതിനിധികള്‍ പുലിയന്നൂര്‍ സ്കൂള്‍ പരിസരത്ത് ഏകദിന ഉപവാസ സമരം നടത്തി. 100 വര്‍ഷം മുമ്പ് വേലൂര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരത്തുള്ള വിവിധ കത്തോലിക്ക സമുദായങ്ങള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതായിരുന്നു ഈ സ്കൂള്‍. ഉപവാസ സമരം ഫാ. ദ…
ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിന് കോവൈ അരവിന്ദ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകും ചിലവ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വഹിക്കുമെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് എ.പി. അനിൽ കുമാർ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റും, മുൻ എം. എൽ. എ യുമായ അനിൽ അക്കരയെ അറിയിച്ചു.രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക.പിന്നീട് കാഴ്ച പൂർണ്ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ്…
❗ വേലൂർ ❗ വേലൂർ മണിമലർക്കാവ് പൂരം കഴിഞ്ഞ തിരക്കുള്ള ദിവസം തന്നെ അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെങ്ങിലശ്ശേരി സ്വദേശി അനീഷിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ഒമ്പതാം വാർഡ് മെമ്പർ ബദുൽ സൈമൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മഴയുള്ള സമയത്ത് കരണ്ട് പോലുമില്ലാത്ത രാത്രിയിൽ പാർക്ക് ലൈറ്റ് പോലും ഇടാതെയാണ് റോഡിൽ ടിപ്പർ നിർത്തിയിട്ടുണ്ടായിരുന്നതെന്നും അതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
ശ്രീലങ്കയില്‍ നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടവുമായി പേരാമംഗലത്തിന്റെ ചുണക്കുട്ടികള്‍ ഇന്റര്‍നാഷണല്‍ ഷോട്ടോഖാന്‍ കരാട്ടെ ഡോ ജപാന് സ്കൂള്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച 13-ാമത് ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഇവര്‍ നേട്ടം കൊയ്തത്. പേരാമംഗലം സ്വദേശികളായ അനന്യ, ഇവാനിയ എന്നിവരാണ് പങ്കെടുത്ത ഇനങ്ങളില്‍ മെഡല്‍ നേട്ടവുമായി നാടിന് അഭിമാനമായത്. അനന്യ മൂന്ന് വ്യത്യസ്ത ഇനങ്ങളില്‍ മത്സരിച്ചപ്പോള്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെയും ഇവാനിയ രണ്ട് ഇനങ്ങളില്‍ മത്സരിച്ച് ഒന്നില്‍ സ്വര്‍ണ്ണവും മറ്റൊന്നില്‍ വെള്ളിയും നേ…
കലാമണ്ഡലം ഗോപിക്ക് പുരസ്കാരം ❗കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ അവാർഡ് കലാമണ്ഡലം ഗോപിക്ക് കൈമാറുന്നു❗ പേരാമംഗലം :ഈ വർഷത്തെ കെ. വിജയരാജൻ സ്മാരക യോഗീശ്വര കലാരത്ന അവാർഡ് കലാമണ്ഡലം ഗോപിക്ക്.കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്ര കമ്മിറ്റി കെ. വിജയരാജന്റെ പാവന സ്മരണക്ക് ഏർപ്പെടുത്തിയ അവർഡിനാണ് കലാമണ്ഡലം ഗോപി അർഹനായത് 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ ക്ഷേത്ര ഉപദേശക സമിതി കെ.ആർ. രവി മോഹൻ, ക്ഷേത്ര സെക്രട്ടറി അനിൽ മുകുളവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതിരൂപതയിലെ സീ നിയർ വൈദികൻ ഫാ. ഫ്രാൻസിസ് എടക്കളത്തൂ ർ (84) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ ഒമ്പതുമുതൽ രണ്ടുമണിവരെ മുണ്ടൂരിലെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാരശുശ്രൂഷകൾ ആ രംഭിക്കും. മുണ്ടൂർ ഇടവകാംഗമായ ഫാ. ഫ്രാൻസി സ് എടക്കളത്തൂർ 1968 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. വിവിധ ഇടവകക ളിൽ വികാരിയായി സേവനം ചെയ്തു. വിരമിച്ചശേഷം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീ വിതത്തിലായിരുന്നു. *# Live നാട്ടുവാർത്ത News* *വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇* ♥️💫 നാട്ടിലെ വിശേഷം നാ…
വേലൂർ : അബാക്കസ് ഇന്റർനാഷണൽ മത്സരത്തിൽ പുലിയന്നൂർ യു. പി. സ്കൂളിന് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം അബാക്കസ് ആൻഡ് മെന്റൽ അരിതമെറ്റിക് ടീച്ചേർസ് അസോസിയേഷൻ ചെന്നൈയിൽ നടത്തിയ മത്സരത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികൾ അപൂർവ ബഹുമതി കരസ്ഥമാക്കിയത് നീരജ്. എൻ. ആരതി വി . പി. ഗായത്രി എ. എസ്. എന്നിവരാണ് ചാമ്പ്യൻഓഫ് ചാമ്പ്യൻ മാരായത്. പത്തു മിനിറ്റുനുള്ളിൽ 100ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ഇവർ ബുദ്ധി സാമർഥ്യം തെളിയിച്ചത്. ഇവർക്ക് പുറമേ സ്കൂളിനെ പ്രതിനിധീകരിച്ച രാവൺ സജിലിന് ജില്ലാതല പുരസ്കാരം ലഭിച്ചു. തൻവി. എ. എസ്, ഗൗരി. എ. എസ്. റയാൻ റോഷൻ, ശ്രീഹരി. കെ .…
രാഷ്ട്രീയ പ്രവർത്തന മേഖലയിൽ ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. തൃശ്ശൂർ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിരൂപത നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ചിരുന്ന വരായിരുന്നു ക്രൈസ്തവർ. ആ മാതൃക പിന്തുടർന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പൊതുസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്ന് അദ്ദേഹംഓർമ്മിപ്പിച്ചു. ധന്യൻ ജോൺ ഊക്കൻ അച്ഛൻ ചൊവ്വന്നൂർ…
വേലൂർ : ചരിത്രപ്രസിദ്ധമായ വേലൂർ മണിമലർക്കാവ് കുതിരവേലയുടെ ഭരണി വേല വർണ്ണാഭമായി . വേലൂർ വെങ്ങിലശേരി അയ്യപ്പൻകാവ് കുതിരകളെ മതിൽക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ചതോടെയാണ് ഭരണി വേല ആരംഭിച്ചത്. അശ്വതി നാളിൽ കാവ് കയറിയ വേലൂർ ദേശം, ക്ഷേത്രം തിരി കുതിര, കുട്ടിക്കുതിര, അയ്യപ്പൻക്കാവ് കുട്ടി കുതിര, വേലൂർ അമ്പലവട്ടം കുതിര, കുട്ടി കൂതിര എന്നി കുതിരകളെയാണ് പുണ്യാഹം തളിച്ച് ക്ഷേത്ര മതിൽ കെട്ടിനകത്തേക്ക് പ്രേവേശിപ്പിച്ചത് .തുടർന്ന് നടന്ന നടക്കൽ പറക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്…
പുരുഷോത്തമൻ. പേരാമംഗലം : ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസഞ്ചർ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്ക് പറ്റിയ ഡ്രൈവർ മരണപ്പെട്ടു. പേരാമംഗലം കുറിയേടത്ത് വീട്ടിൽ വേലപ്പൻ്റെ മകൻ പുരുഷോത്തമനാണ് മരിച്ചത് . ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചായിരുന്നു അപകടം പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഇറച്ചിയും, മറ്റ് ഭക്ഷ്യധാന്യങ്ങളുമായി പോവുകയായിരുന്നു പുരുഷോത്തമൻ. അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഉയർത്തിയാണ് പുരുഷോത്തമനെ പുറത്തെടുത്തത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ഉടനെ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ…
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്തിരിപ്പ് കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു . എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്നും 34.68 ലക്ഷം രൂപ വിനിയോഗിച്ചാണ് അതിവിശാലമായ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അദ്ധ്യക്ഷയായി. പി.എസ്.ഇന്ദു, ഡോ.എം.രാധിക, ഡോ.നോനം ചെല്ലപ്പൻ, ഡോ.സി.രവീന്ദ്രൻ, പി.എൻ.സുരേന്ദ്രൻ, കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്പോർട്സ് കിറ്റ് വിതരണം ചെയ്തു മുണ്ടൂർ:: കൈപ്പറമ്പ് പഞ്ചായത്തിലെ അംഗീകൃത സ്പോർട്സ് ക്ലബ്ബുകൾക്ക് സൗജന്യ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രമണ്യൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റി ഷിജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനോയ് പി, ബി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി പോൾസൺ, ബ്ലോക്ക് മെമ്പർ എൻ കെ രാജു, വാർഡ് മെമ്പർ മാരായ ഷൈനി ജേക്കബ് പിൻസി പ്രൻസ് തുടങ്ങിയവർ സംസാരിച്ചു.
വേലൂർ : വേലൂർ പഞ്ചായത്ത് വികസന സെമിനാർ തൃശൂർ ഡപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അദ്ധ്യക്ഷയായി. കെ.വി.അഷ്ന, ലീല രാമകൃഷ്ണൻ, അബ്ദുൾ റഷീദ്, മഞ്ജുഷ, ആന്റോ പോൾ തുടങ്ങിയവർ സംസാരിച്ചു. ബഡ്സ് കലോത്സവത്തിൽ കലാതിലകമായ വൈദേഹി, റിപ്ലബ്ലിക്ക് പരേഡിൽ പങ്കെടുത്ത അർജ്ജുൻ, വേലൂരിലെ മാതൃക ഡ്രൈവർമാരായ പി.എം.ശിവദാസൻ, എൻ.എം.ജനാർദ്ധനൻ തുടങ്ങിയവരെ ആദരിച്ചു.
കുന്നംകുളം : 22 വർഷം മുൻപ് വാഹനാപകടത്തിൽ ശരീരം തളർന്നു കിടപ്പിലായ, കുന്നംകുളം കിഴൂർ സ്വദേശി കിഴൂർ വീട്ടിൽ ശ്രീധരൻ മകൻ ബിനുവിന് കുന്നംകുളം ലയൺസ് ക്ലബ്ബും മണപ്പുറം ഫൗണ്ടഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ നിർവഹിച്ചു. ബിനുവിന് സഞ്ചരിക്കാൻ ഒരു ഇലക്ട്രിക് വീൽചെയർ നൽകുമെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.ജയകൃഷ്ണൻ അറിയിച്ചു. ബിനുവിന് ആവശ്യമായ ഫിസിയോ തെറാപ്പി ചികിത്സ സൗജന്യമായി ലഭ്യമാക്കുമെന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഗഫൂർ അറിയിച്ചു. കുന്നംകുളം ലയൺസ് ക്ലബ് പ്രസിഡന്റ് സുജിക്…
മുളങ്കുന്നത്തുകാവ്: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിൽ ഇന്നലെയും (വെള്ളി ) ശസ്ത്രക്രിയകൾ മുടങ്ങി. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഒരു ദിവസം വിവിധ വിഭാഗങ്ങളിലായി മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് നടത്താറുള്ളത്. ഇതിൽ കാൻസർ ശസ്ത്രക്രിയകൾ, ഹൃദയ ശസ്ത്രക്രിയകൾ, മാറ്റി വെക്കാൻ പറ്റാത്ത ശസ്ത്രക്രിയകൾ എന്നിവ മാത്രമാണ് നടന്നത്. ശരാശരി അമ്പതോളം ശസ്ത്രക്രിയകൾ മുടങ്ങി.ഒ.പി ബഹിഷ്ക്കരണം പോലെ അനിശ്ചിതകാല ശസ്ത്രക്രിയ തിയറ്റർ ബഹിഷ്ക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൻ്റെ പശ്ചാതലത്തിൽ ശസ്ത്രക്രിയക്കായി രോഗികളെ പ്രവ…
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എച്ച് സെന്റർ നോമ്പുതുറക്ക് തുടക്കമായി, ഡെ. മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു സർക്കാർ മെഡിക്കൽ കോളേജിൽ സി എച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള നോമ്പുതുറക്ക് തുടക്കമായി. കഴിഞ്ഞ 21 വർഷമായി സി എച്ച് സെന്ററാണ് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ സൗകര്യമൊരുക്കുന്നത്. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൽ നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുന്നതിലൂടെ മനുഷ്യർക്കിടയിൽ കരുണയുടെയും അനുകമ്പയുടെയും പാലം പണിയുകയാണ് സി എച്ച് സെന്ററെന്ന് പ്രസാദ് പറഞ്ഞു. മനുഷ്യരെ പരിഗണ…
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വാഴാനി റോഡിലെ ദേവ്സൺ നഗറിൽ പുരോഗമിക്കുന്ന അഖിലേന്ത്യാ പ്രദർശന നഗരിയിലെ റോബോ നായ ശ്രദ്ധേയമാകുന്നു. ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയ റോബോ നായയെ സ്വന്തം കണ്ടുപിടുത്ത മെന്ന നിലയിൽ അവതരിപ്പിച്ച ഗ്രേറ്റർ നോയിഡ ഗൽഗോട്ടിയോസ് സ്വകാര്യ സർവ്വകലാശാലയെ ഇന്ത്യ എ. ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയ വാർത്ത വന്നതോടെ സമാനരൂപത്തിലുള്ള നായയുടെതാരമൂല്യവും ഉയർന്നു. സന്ദർശകരുടെ നേരെ എത്തുന്ന നായ എക്സിബിഷൻ വേദിയിൽ കുട്ടികൾക്ക് ചെറുതല്ലാത്ത ഭീതിയും സൃഷ്ടിക്കുന്നു.നായയെ കാണാൻ വലിയതിരക്കാണ് അനുഭവ പെടുന്നത്. 4 ലക്ഷം രൂപയാണ് വില. എക്സി…
ശ്രീരാമചന്ദ്ര എയ്ഡഡ് യുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുര സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എടക്കളത്തൂർ തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷയായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം മെജോ ജെയിംസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ ബീന,സ്കൂൾ മാനേജർ പി പി നന്ദകുമാർ, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ കെ സുബ്രഹ്മണ്യൻ, പ്രധാനധ്യാപിക കെ വി സിന്ധു, പിടിഎ പ്രസിഡന്റ് കെ എസ് വിജയൻ, പഞ്ചായത…
തൃശ്ശൂർ കുറ്റിപ്പുറം റോഡ് ഉദ്ഘാടനം ഫെബ്രുവരി 19ന്; സംഘാടക സമിതി യോഗം ചേർന്നു. കുന്നംകുളം. തൃശ്ശൂർ ജില്ലയെയും മലപ്പുറം ജില്ലയെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയായ തൃശ്ശൂർ കുറ്റിപ്പുറം റോഡിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ എ. സി മൊയ്തീൻ എം. എൽ. എ അധ്യക്ഷത വഹിക്കും. ഇതേ ചടങ്ങിൽ ചെറുവള്ളിക്കടവ് പാലത്തിൻ്റെ നിർമാണോദ്ഘാടനവും, കലാശമലയിൽ ഏറ്റെടുത്ത 11.95 ഏക്കർ ഭൂമിയുടെ രേഖ കൈമാറലും മന്ത്രി ഉദ്ഘാടനം ചെയ്യും. റീബിൽഡ് ക…
മാമാങ്ക കുതിരയിൽ പുതുപരീക്ഷണവുമായി പാർളിക്കാട് .മുൻകാലങ്ങളിൽ ദേശ കുതിരയെതട്ടകനിവാസികൾ മറ്റ് ദേശക്കാരുടേത് പോലെ തോളിലേറ്റിയാണ് എത്തിച്ചിരുന്നതെങ്കിൽ ഇത്തവണ കുതിര തണ്ടിൽ ചക്രം പിടിപ്പിച്ചതോടെ റോഡിലൂടെ ഉരുട്ടിയാണ് എത്തിച്ചത്. മനുഷ്യ ശേഷി കുറക്കാമെന്നതും, റോഡിലെ വൈദ്യുതി ലൈനുകളും, കേബിളുകളും തട്ടാതെ എത്തിക്കാൻ കഴിയുമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. പാർളിക്കാട് കുതിര ഏറെ ദൂരം റോഡിലൂടെയാണ് തിരുവാണി കാവിലെത്തുന്നത്.
വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കൊയ്ത്തുത്സവം നടത്തി. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന രാമചന്ദ്രൻ കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ, സെക്രട്ടറി എം ഡി ജോസഫ്, വേലൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു, സഹകരണ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സണ്ണി പുലിക്കോട്ടിൽ, സണ്ണി വടക്കൻ, ഷൈനി ഫ്രാൻസിസ്, രവി വട്ടം പറമ്പിൽ,സജീഷ്, മണികണ്ഠൻ, ലിജി ലോറൻസ്, വേലൂർ പ…
*Ready For Sale* *JJJDREAMS* *Pls Contact 90 61 51 98 90* *Good Vehicles Have Good Rate* *Mahindra Marazzo M2* *Registration Date *12 March 2019* *Kerala Registration* *KL 45 S 2335* *Now Second Owner* *11656 kms* *Show Room History Awailable* *Full Company Service Only* *Medium Tyre 50%* *Fuel Diesal* *Colour WHITE* *All papers Clear* *Eight Seater* *Manual Vehicle* *New Tab Monitor* *Neat and Clean interior* *Perfect Seat cover* *Body Type Saloon* *Registration valid Up to *11 March 2034* *Tax Paid Up to *31 December 2033* *Insurance Valid …
അമലക്ക് ആഗോള അംഗീകാരം : അമലനഗർ : അമല മെഡിക്കൽ കോളേജിന് ആഗോള അംഗീകാരമായ ' PRIME' ( പ്രൈം) ( Preventing Risks of Infections and Medical Errors) ലഭിച്ചു. ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണൽ ( JCI) നൽകുന്ന " ഇൻഫെക്ഷൻ പ്രിവൻഷനും മെഡിക്കേഷൻ എറർ" സർട്ടിഫിക്കറ്റ് നേടുന്ന കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ആയി അമല മെഡിക്കൽ കോളേജ് മാറി. അമല മെഡിക്കൽ കോളേജ് പുലർത്തുന്ന ഉന്നത നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്ന ഒരു വർഷം നീണ്ട പരിശീലനവും ഓഡിറ്റിങ്ങും ബി.ഡി.ജെ.സി.ഐ യുടെ നേതൃത്വത്തിൽ നടക്കുകയും അതിൻ്റെ ഫലമായി അമല ആശുപത്രിക്ക് അം…
ചൂണ്ടൽ പയ്യൂർക്കാവ്. ഭാരത് ആർമി ഫാൻസിൻ്റെ ആഭിമുഖ്യത്തിൽ പുൽവാമ ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി പ്രോഗ്രാം കോഡിനേറ്റർ വിജയൻ പുളിയാശ്ശേരി അധ്യക്ഷനായി. ചൂണ്ടൽ പഞ്ചായത്ത് 19 -ാം വാർഡ് മെമ്പർ അനീഷ് ആൻ്റണി അനുസ്മരണ പ്രഭാഷണം നടത്തി. കോഡിനേഷൻ കൺവീനർ സുരേഷ് കൃഷ്ണ നന്ദി പറഞ്ഞു. കോഡിനേറ്റർ സുരേഷ്കുമാർ നേതൃത്വം നൽകി ഭാരത് ആർമി ഫാൻസ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ - പാലിയത്ത് ബാലചന്ദ്രൻ - പുണർതം നിത്യാനന്ദ് പയ്യൂർക്കാവ് നാട്ടുകാരും നിരവധി കുട്ടികളും പങ്കെടുത്തു.
ആയുർവേദ ചികിത്സ ലോയിഡലിന് വാർഷിക അജണ്ട : അമല നഗർ : ഓസ്ട്രിയക്കാരൻ 89 വയസ്സുള്ള ലോയിഡൽ ഹെർവിഗ് , തന്റെ വാർഷിക കലണ്ടറിൽ മുടക്കം കൂടാതെ അടയാളപ്പെടുത്തുന്ന ഒരു കാര്യമാണ് ആയുർവേദ ചികിത്സ . അതും അമല ആയുർവേദ ആശുപത്രിയിൽ നിന്നും നടത്തുക എന്നതും , ഇപ്പോൾ കാൽനൂറ്റാണ്ടോളമായി എന്നതും പ്രത്യേകതയാണ് . 86 കാരിയായ ലോയിഡൽ വാൾട്ടൂസും ഭർത്താവിനൊപ്പം ചികിത്സയ്ക്കെത്തും . രണ്ടുപേരും പൂർണ്ണ ആരോഗ്യത്തോടെ തന്നെ ഓടിച്ചാടി നടക്കുന്നു . കോവിഡ് കാലത്ത് മാത്രമാണ് ഈ പതിവ് തെ…
അമല മെഡിക്കൽ കോളേജിന്റെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിന്റെയും സംയുക്ത പ്രോജക്ടിന് ദേശീയ പുരസ്കാരം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജും സംയുക്തമായി വികസിപ്പിച്ച സ്മാർട്ട് ഓട്ടോമാറ്റിക് ഹോസ്പിറ്റൽ വേസ്റ്റ് സെഗ്രഗേഷൻ ഉപകരണത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും മികച്ച ഇന്നൊവേറ്റർക്കുള്ള ക്യാഷ് പ്രൈസും ലഭിച്ചു. തിരുചിറപ്പിള്ളി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ 2026 ഫെബ്രുവരി 10-ന് സംഘടിപ്പിച്ച ‘ഇന്നൊവാത്തോൺ-2026’ നാഷണൽ ലെവൽ ഇന്നൊവേഷൻ ഫെസ്റ്റിലായിരുന്നു നേട്ടം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 40-ലധികം ട…
പ്രൊഫ. മുകുന്ദൻ മാസ്റ്ററുടെ അനുസ്മരണം നടത്തി. .............................. തങ്ങാലൂർ: അവണൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ. മുകുന്ദൻ മാസ്റ്ററുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തങ്ങാലൂർ പള്ളിക്കു സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എ.എം. ജെയ്സൺ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.പി.സി സി.സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ദീർഘകാലം അവണൂർ പഞ്ചായത്തിൻ്റെ വികസനത്തിനായി പ്രവർത്തിച്ച് പഞ്ചായത്തിലേക്ക് വികസനത്തിൻ്റെ അംഗീകാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. നല്ലൊരു പൊതുപ്രവർത്തകനായ മാസ്റ്റർ വിവേകാനന്ദ കോളജ് കി…
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കിഴക്കേ അങ്ങാടിയിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ ടി.കെ.മനോജ് കുമാർ അധ്യക്ഷനായി.കൺവീനർ പി.ടി. ദേവസി, കെ.സി.ഇ.യു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എം.എസ്.സിദ്ധൻ, പി.സി.അബാൽ മണി,കെ.…