മുളങ്കുന്നത്തുകാവ് : 18 വര്‍ഷത്തെ സ്വപ്ന സാഫല്യം: മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് മടങ്ങി.നഷ്ടപ്പെടുമെന്ന് കരുതിയ പൊന്നോമനകളെ തിരികെ നല്കി തൃശൂര്‍ മെഡിക്കല്‍ കോളേജ്. പാലക്കാട് സ്വദേശികളും തമിഴ്നാട് തിരുപ്പൂരില്‍ താമസിക്കുന്നവരും ആയ പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അതിതീവ്ര പരിചരണം നല്കി മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വര…
കുന്ദംകുളത്ത് മോഷണത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കുന്ദംകുളം അര്‍ത്താറ്റ് സ്വദേശി സിന്ധുവാണ് മരിച്ചത്. കൊലപാതകം നടത്തിയ മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ ചേർന്ന് പിടികൂടുക ആയിരുന്നു.. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരി ഭർത്താവാണ് പിടിയിലായ കണ്ണൻ. ഇന്നലെ രാത്രി ഏഴരയോടെ യാണ് കൊലപാതകം നടന്നത്. വെട്ടേറ്റ് കഴുത്ത് അറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സിന്ധുവിന്റെ ആഭരണങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു. മാസ്കും കറുത്ത ടീഷർട്ടും ധരിച്ചെത്തിയ പ്രതിയെ നാട്ടുകാരിൽ ചിലർ കണ്ടതും തിരിച്ചറിഞ്ഞതുമാണ് മണിക്കൂറുകൾക്…
കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു അമലനഗർ : ഇന്ന് (31/12/2024)പുലര്‍ച്ചെ അമല പറപ്പൂര് റോഡില്‍ അമല ആയുര്‍വേദ ആശുപത്രിയുടെ മുന്‍വശത്തായി തൃശ്ശൂര്‍ ഭാഗത്തുനിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇടിച്ച് 11 കെ വി വൈദ്യുതി തൂണ് ഒരെണ്ണം തകര്‍ന്നു, വാഹനത്തിന്റെ എല്ലാ എയര്‍ബാഗും കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് ഇല്ല. മുതുറ കെഎസ്ഇബി ജീവനക്കാരും പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്ര…
നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ് യാർഡ് ഉദ്ഘാടനം നാളെ. ചൂലിശ്ശേരിയിലെ വൈദ്യുതി ബോർഡിൻ്റെ നവീകരിച്ച പോൾ കാസ്റ്റിംങ് യാർഡ് ചൊവ്വാഴ്ച പകൽ 11ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.കെഎസ്ഇബിയുടെ ഉടമസ്ഥയിലുള്ള 4.88 ഏക്കർ ഭൂമിയിൽ 5.40 കോടി രൂപ ചെലവഴിച്ചാണ് യാർഡ് പൂർത്തീകരിച്ചത്.പരമ്പരാഗത യാഡിൽ നിന്ന് വിഭിന്നമായി സെൽഫ് ആൻ കോർഡ് സ്റ്റീൽ ഫൗണ്ടേഷൻ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.കെഎസ്ഇബിയുടെ പുതിയ ഡിസൈൻ പ്രകാരമുള്ള എട്ടു മീറ്ററിന്റെ 1440 കാലുകളും ഒമ്പത് മീറ്ററിന്റെ 384 കാലുകളും യാർഡിൽ പ്രതിമാസം നിർമ്മിക്കാനാകും.ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള…
ജനശ്രീ സുസ്ഥിര വികസന മിഷ്യൻ പാവറട്ടി ബ്ലോക്ക് സമ്മേളനം ജനശ്രീ മിഷ്യൻ ജില്ലാ ചെയർമാൻ ഒ. അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ പി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ മുഖേന ലോൺ ലഭിച്ച സംഘങ്ങൾക്കുള്ള ക്ലാസ് നല്കി. ജനശ്രീ ജില്ലാ സിക്രട്ടറി എ ടി ജോസ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാൻലി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്സൺ ചാക്കൊ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഷാജു തരകൻ, പഞ്ചായത്ത് മെമ്പർ പി .വി നിവാസ് , മുൻ മണ്ഡലം പ്രസിഡണ്ട് എൻ എ നൗഷാദ് , ജനശ്രീ ഭാരവാഹികളായ സുനിൽ സുഷശ്രീ , എ എ അബ്ബാസ്,എൻ .സി സുനിൽ കുമാർ, എ പി ബാബു, …
കൊച്ചി :കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സം…
തയ്യൂരിലെ 400വീടുകളിലും ജന്മഭൂമി കലണ്ടർ തയ്യൂർ - ജന്മഭൂമിയുടെ 2025 ലെ വാർഷിക കലണ്ടർ തയ്യൂരിലെ 400 വിടുകളിലെ പൂമുഖചുമരുകളിൽ സ്ഥാനം പിടിക്കും - കലണ്ടർ വീടുകളിൽ എത്തിക്കുന്ന ചടങ് ബാഗ്ലൂരിലെ പ്രമുഖ വ്യാപാരിയായ രവീന്ദ്രൻ കോട്ടപ്പടിക്കൽ - സംഘക്കളി ആചാര്യൻ മൂത്തമന പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ സുമൻ തയ്യൂർ സുരേഷ് ചിങ്ങ പുരത്ത് എന്നിവർ പങ്കെടുത്തു - ജന്മഭൂമി ഇറക്കിയ വ്യത്യസ്ത രീതിയിലുള്ള 2 തരം കലണ്ടർ സൗജന്യമായി എല്ലാ വീടുകളിലും എത്തിക്കുന്നതിന് ധനസഹായം നൽകിയത് രവീന്ദ്രൻ കോട്ടപ്പടിക്കലും - എടക്കളത്തൂർ 'ജയചന്ദ…
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെജി പോൾസൺ അധ്യക്ഷത വഹിച്ച യോഗം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . തോളൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി, സിപിഐ മണ്ഡലം സെക്രട്ടറി ഹരി നാരായണൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി കെ ഫ്രാൻസിസ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എം ഇക്ബാൽ, മൂന്നാം വാർഡ് മെമ്പർ വി പി അരവിന്ദാക്ഷൻ, കോൺഗ്രസ് നേതാക്കളായ സി റ്റി ജെയ…
മുണ്ടൂർ പരി. കർമ്മല മാത ദൈവാലയത്തിലെ തിരുന്നാൾ നാളെ . തിരുനാൾ ദിനമായ ഇന്ന് (29/12) റവ. ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. റവ. ഫാ. ഡോ. വിൻസന്റ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകും. ( മേരി മാതാ മേജർ സെമിനാരി മുളയം) ഇന്നലെ (ഡിസംബർ 28 ) തൃശ്ശൂർ അതിരൂപ വികാരി ജനറൽ റവ. മോൺസിഞ്ഞോർ ജോസ് കോനിക്കര കൂടുതുറക്കൽ ശുശ്രൂഷ നടത്തി. തുടർന്ന് രൂപം എഴുന്നുള്ളിപ്പും അമ്പ്, വള വെഞ്ചിരിപ്പിന് ശേഷം യൂണിറ്റുകളിലേക്ക് കൊടുത്തു വിടുകയും രാത്രി സമാപിക്കുകയും ചെയ്തു. ചിത്രം : മുണ്ടൂർ പരി. കർമ്മല മാതാ ദൈവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ച് …
ചൂലിശ്ശേരിയിൽ പുതിയ 33 കെ.വി. സബ്സ്റ്റേഷന് 4.53 കോടി രൂപയുടെ ഭരണാനുമതി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചൂലിശ്ശേരിയിൽ 33 കെ. വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 4.53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ചൂലിശ്ശേരിയിൽ നവീകരിച്ച പോൾ കാസ്റ്റിംഗ് യാർഡിനോട് ചേർന്ന് വൈദ്യുതി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സബ് സ്റ്റേഷൻ അനുവദിച്ചത്. ചൂലിശ്ശേരി, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളേജ്, കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതുവഴി സാധിക്കും. തൃശൂർ ജില്ലയിലെ അതിവേഗം വ…
ബോൺതാലെയോടനുബന്ധിച്ച് ഇന്ന് (27.12.2024 തിയ്യതി) ഉച്ചതിരിഞ്ഞ് 2 മണി മുതൽ, തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാര്ഴട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗ…
പൂച്ചയെ കാണാതായി ഈ ഫോട്ടോയിൽ കാണുന്ന പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചയെ കണ്ണാറ സ്കൂളിന് പരിസരത്തു നിന്ന് ഞായറാഴ്ച കാലത്ത് 11 മണിക്ക് കാണാതായി. കണ്ടുകിട്ടുന്നവർ 9447703196 എന്ന നമ്പറിൽ ബന്ധപ്പെടുക https://chat.whatsapp.com/J4pgu1RTiJs7ZeDbparfuN ⭕⭕⭕⭕⭕⭕⭕⭕⭕
കുറുമാൽ ക്രിസ്മസിനോടാനുബന്ധിച്ച് കുറുമാൽ സെന്റ് ജോർജ് ദൈവാലയത്തിലെ വിശ്വാസപരിശീലന യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും “സ്നേഹക്കൂട് “ എന്ന പദ്ധതി പ്രകാരം എടക്കളത്തൂർ നിർമലസദൻ മന്ദിരത്തിലും അത്താണി പോപ്പ് മേഴ്സി ഹോമിലും സന്ദർശനം നടത്തി. രണ്ട് ഘട്ടങ്ങളായി നടത്തിയ സൗഹൃദ സന്ദർശനത്തിന് വികാരി ഫാ. ഡോ. സേവിയർ ക്രിസ്റ്റി, പ്രിൻസിപ്പാൾ ലിന്റോ വടക്കൻ, വൈസ് പ്രിൻസിപ്പാൾ കുഞ്ഞമ്മ ദേവസി, സെക്രട്ടറി കെ പി ബൈജു , അധ്യാപകരായ സിസ്റ്റർ ഡോ. ക്രിസ് എം എസ് ജെ , ബ്രദർ ജിബിൻ , പ്രിനിത ജോബി സ്കൂൾ ലീഡർ എഡ്വിൻ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.…
❗നാനോ കാർ ഉടൻ വില്പനയ്ക്ക്❗ കേച്ചേരി കൂടുതൽ വിവരങ്ങൾക്ക്👇 7909220566
വേലൂർ :യൂത്ത് കോൺഗ്രസ് കെ സ് യൂ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രായമായവരുടെ പുഷ്പ സദൻ ഭവനം വെള്ളാറ്റഞ്ഞൂരിൽ ക്രിസ്തു മസ് ആഘോഷം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി കെ സ് യൂ വേലൂർ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു,ഫ്രെന്റോ അലോഷി ആന്റോ അൻവിൻ എന്നിവർ നേതൃത്വം നൽകി...
കൈപ്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതൽ മുണ്ടൂർ സെന്ററിൽ സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും അടാട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടും ഐഎൻടിയു സി ജില്ലാ സെക്രട്ടറിയുമായ എടി ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറി ബിജു പാലയൂർ സ്വാഗതം ആശംസിച്ചു . ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ആന്റണി കൊളംബറത്ത് എൻ ആർ വേണുഗോപാൽ സോബി മുണ്ടൂർ ബ്ലോക്ക് സെക്രട്ടറിമാരായ സി എം ലോറൻസ് കെ ടി ഫ്രാൻസിസ് ജോൺസൺ ജോർജ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശശി വാറോട്ടിൽ പെൻഷൻ യൂണിയൻ…
പുഴയ്ക്കൽ ബ്ലോക്ക് കേരളോത്സവം;അടാട്ട് പഞ്ചായത്തിന് ഓവറോൾ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കായിക മത്സരത്തിൽ 159 പോയിന്റും കലാ മത്സരത്തിൽ 234 പോയിൻ്റും നേടി 393 പോയിന്റ് നേടി അടാട്ട് പഞ്ചായത്ത് ഓവറോൾ കിരീടം നേടി.356 പോയിന്റ് നേടി കൈപ്പറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 275 പോയിന്റ് നേടി കോലഴി പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് …
വേലൂർ പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്. https://youtube.com/shorts/VNrXpPo8cys?si=8C5nbRphgZztyktH ഡി വൈ എഫ് ഐ തയ്യൂർ തെക്ക് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എൻ.എസ് ബാലൻ മെമ്മോറിയൽ വിന്നേഴ് ട്രോഫിക്കും, പൊറത്തൂർ അന്തോണി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന വേലൂർ പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ യുവ തയ്യൂർ രണ സൂര്യ വേലൂരിനെ ഒന്നിന് എതിരെ 3 ഗോളുകൾക്ക് പരാജയപെടുത്തി. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദ് ,ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ട…
ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി. അവണൂർ :- കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോളങ്ങാട്ടുകര സെന്ററിൽ ചേർന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി വി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, മണികണ്ഠൻ ഐ ആർ, എ എം ജയ്സൺ, എൻ എൽ ആന്റണി, ഹരിദാസ് പി എൻ, ബാബുരാജ് എ,രാധാകൃഷ്ണൻ മരുതൂർ,റോമിയോ എൻ വി, രാജു നീലങ്കാവിൽ എന്നിവർ സംസാരിച്ചു.
ഫാർമസി അധ്യാപകരുടെ സ്നേഹ സംഗമം മുൻമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരള ഫാർമസി ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂരിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംഘടനാഭാരവാഹികളായ ഡോ. ജയേഷ്, ഡോ. പ്രവീൺരാജ്, ശ്രീ അരുൺ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഠന ഗവേഷണ രംഗത്ത് മികവ് കാട്ടിയ അധ്യാപകരെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് നടന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിൽ പഠനസംവിധാനത്തിൽ അധ്യാപകന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ശ്രീ സുരാജ് ബാബു ക്ലാസെടുത്തു. ഡോ. അബ്ദുൽ വാജിദ് സ്വാഗതവും ഡോ. ശ്രീജിത്ത് എം നന്ദിയും രേഖപ്പെടുത്തി.
വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ചുള്ള കമ്മിറ്റി ഓഫീസ് ഫൊറോന വികാരി റാഫേൽ താണിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനുവരി 22,23,24,25, തീയതികളിലാണ് തിരുനാൾ ആഘോഷം.
അച്ചടക്കത്തിന്റെ വേരുറപ്പിക്കുന്നതിനും സൈനിക വൃത്തിയുടെ ബാലപാഠങ്ങൾ പകരുന്നതിനുമായി ദശദിന ക്യാമ്പ് പേരാമംഗലം : ദശദിന Combined NCC ക്യാമ്പ് അച്ചടക്കത്തിന്റെ വേരുറപ്പിക്കുന്നതിനും സൈനിക വൃത്തിയുടെ ബാലപാഠങ്ങൾ പകരുന്നതിനുമായി ദശദിന combined NCC ക്യാമ്പ് വിദ്യാലയത്തിൽ ആരംഭിച്ചു. ഡിസംബർ 20 മുതൽ 29 വരെ നടക്കുന്ന ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത് കേണൽ ബ്രിജേഷ് ആണ്. 650 ൽ പരം കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
അശരണർക്കൊപ്പം നിറയെ പുഞ്ചിരിയുമായി നല്ലപാഠം വിദ്യാർത്ഥികൾ കേച്ചരി തലക്കോട്ടുകര അസ്സീസി സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷ ത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫിൻ്റെ ആഭിമുഖ്യത്തിൽ കുന്ദംകുളം ബസ്റ്റാന്റിന് സമീപത്തുള്ള നിരാലംബരായവർക്ക് കേക്കും പുതപ്പും നൽകി മാതൃകയായി. നല്ലപാഠം കോഡിനേറ്റർമാരായ ജയ പി.ജെ, അമ്പിളി എ എൻ, സാം ബാബു, സ്റ്റാഫ് സെക്രട്ടറി ഡാർലി ബി കെ , കെ ടി ജോഷി വിദ്യാർത്ഥി കളായ അനിൽ എ എഫ്, അനഘ അനന്തൻ എന്നിവർ നേതൃത്വം നല്കി.
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജീവിത പ്രയാസങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കേരളീയ സമൂഹത്തെ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ച് കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വിടുന്ന പിണറായി സർക്കാർ ഭരണഘടന ലംഘനം ചെയ്തിരിക്കുകയാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തൃശൂർ ഏരിയ സെക്രട്ടറി ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി പ്രസിഡണ് നിഖിൽ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ…
തലപ്പിള്ളി താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വൻ വിജയം. വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന അദാലത്തിൽ ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. . റവന്യൂ . ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ .എം.എൽ.എ.മാർ ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളി, ശ്രീ.എ.സി. മൊയ്തീൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളി…
പുനസജ്ജീകരിച്ച ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
വിയ്യൂർ: നിയന്ത്രണംവിട്ട സ്കൂട്ടർ തടിലോറിയിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. തൃശൂർ എൻജിനീയറിംഗ് കോളജിലെ നാലാംവർഷ വിദ്യാർഥി മണ്ണുത്തി വെട്ടിക്കൽ തനിഷ്ക് വീട്ടിൽ ഡോ. താജുദീൻ അഹമദിന്റ മകൻ അഖിൽ(22) ആണ് മരിച്ചത്. കഴിഞ്ഞദിവസം അർധരാത്രിയിൽ വിയ്യൂരിൽവച്ചായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്ന് എൻജിനീയറിംഗ് കോളജ് ഹോസ്റ്റലിലേക്കു വരുമ്പോൾ പവർ ഹൗസിനു സമീപത്തുള്ള ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ മറുവശത്തു നിർത്തിയിട്ടിരുന്ന തടിലോറിയിലിടിക്കുകയായിരുന്നു. മാതാവ്: സൈന, സഹോദരൻ: നിഖിൽ.
മുണ്ടൂർ - വെളക്കോട് വാഴാനി കനാൽ പുറംപോക്കിൽ പ്രവർത്തിച്ചു വന്നിരുന്ന വെളക്കോട് 81-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഇരിമ്പ്ര നെല്ലൂർ ശാസ്താമണിയുടെ കുടുബാoഗങ്ങൾ സൗജന്യമായി വിട്ടു നൽകിയ 5 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന 81-ാം നമ്പർ വെളക്കോട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോജക്ട…
ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.. തൃശ്ശൂർ., ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പ്രകടനവും പൊതുയോഗവും നടത്തി... അമിത്ഷായുടെ നടപടി ഇന്ത്യൻ ഭരണഘടനയെയും,സ്വാതന്ത്ര്യ സമരത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് പ്രതിഷേധപൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഡെപ്യൂട്ടി ലീഡർ മുൻ സർക്കാർ ചീഫ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയ…
സി പി ഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിൻ്റെ സമാപന പൊതുയോഗം പാർടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് എ.വിജയ രാഘവൻ ഉദ്ഘാടനം ചെയ്തു ... എരനെല്ലൂർ കുളം പരിസരത്തു നിന്നും ആയിരത്തോളം ചുവപ്പ് വളണ്ടിയർ ചിട്ടയോടെ മാർച്ച് ചെയ്ത് പൊതുയോഗവേദിയായ കോടിയേരി ബാലകൃഷ്ണൻ - സീതാറാം യെച്ചൂരി നഗറിലേക്ക് എത്തിചേർന്നു. ഒപ്പം രണ്ടു വരിയായി നീങ്ങിയ പ്രകടനവും എത്തിചേർന്നു. കേച്ചേരി - ചൂണ്ടൽ ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകരെ മാത്രമായിരുന്നു പങ്കെടുപ്പിച്ചത്. സമീപ കാലത്തൊന്നും കേച്ചേരി ചെറുപട്ടണം ദർശിക്കാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത് ... ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അ…
മുണ്ടൂർ : കർമ്മല മാത ദൈവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോ സിന്റെയും വിശുദ്ധ ഔസേപ്പ് പിതാവിൻ്റെയും തിരുനാൾ നോട്ടീസ് പ്രകാശനം തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവ്വഹിച്ചു. ഇടവക വികാരി റവ. ഫാ. ബാബു അപ്പാടൻ ആദ്യനോട്ടീസ് മേയർക്ക് നൽകി. അസിസ്റ്റൻ്റ് വികാരി റവ. ഫാ ഗോഡ് വിൻ കിഴക്കൂടൻ സന്നിഹിതനായിരുന്നു. ജനറൽ കൺവീനർ ടി.എൽ. ഷാജു, കൺവീനർമാരായ അഡ്വ. സി.ടി. ജോഫി, അഡ്വ. ജോഷി കുര്യാക്കോസ്, അഡ്വ. ടോജു നെല്ലിശ്ശേരി, സൈമൺ പി.പി, കെ.എഫ്. ബാബു, ബിജോയ് കെ.പി, ഷൈൻ പാലയൂർ, ജോസഫ് പാലയൂർ, ലിൻ്റി ഷിജു, മെറ്റിൽഡ ഫ്രാൻസിസ്, സൈമൺ ചിറമൽ തുടങ്ങിയവർ സംബന്ധിച്ചു.…
സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിന് പതാകയുയർന്നു . കേച്ചേരി സിറ്റി മഹലിൽ പ്രത്യേകം തയ്യാറാക്കിയ പി എൻ സുഖ്ദേവൻ നഗറിൽ മുതിർന്ന പാർട്ടി അംഗം എം എ വേലായുധൻ പതാകയുയർത്തി. ജില്ലാ കമ്മിറിയംഗം എം ബാലാജി താത്കാലിക അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം എൻ മുളീധരൻ രക്തസാക്ഷി പ്രമേയവും, സി ജി രഘുനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി സി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ: പി കെ ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങള…