ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി..
തൃശ്ശൂർ., ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പ്രകടനവും പൊതുയോഗവും നടത്തി... അമിത്ഷായുടെ നടപടി ഇന്ത്യൻ ഭരണഘടനയെയും,സ്വാതന്ത്ര്യ സമരത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണെന്ന്
പ്രതിഷേധപൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഡെപ്യൂട്ടി ലീഡർ മുൻ സർക്കാർ ചീഫ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം പി പോളി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി ഇടിച്ചൻ തരകൻ, ഉണ്ണി വിയ്യൂർ, ആൻസൻ കെ. ഡേവിഡ്, ടി പി സന്തോഷ്, ഡേവിസ് പാറേക്കാട്ട്, എം.വി.ജോൺ മാസ്റ്റർ അഡ്വക്കേറ്റ് കെ. വി സെബാസ്റ്റ്യൻ,ഡി പത്മകുമാർ,പ്രസാദ് പുലിക്കോടൻ,സി.ടി. പോൾ,പിടി ജോർജ്,സി എ സണ്ണി, ജോണി ചിറ്റിലപ്പള്ളി, അഡ്വക്കേറ്റ് ലിജോ കെ ജോൺ, റോക്കി ആളുക്കാരൻ, ഇ എ.ജോയ്, എന്നിവർ പ്രസംഗിച്ചു..പ്രതിഷേധ പ്രകടനത്തിന് ഷാജി തോമസ്, കെ യു ജോർജ് മാസ്റ്റർ വി.ജെ വർഗീസ്,കെ ഡി.സാബു,ലാസ്.കെ ജെയിംസ്, ഡേവിസ് നായത്തോടൻ, ജോ കോളന്നൂർ,എന്നിവർ നേതൃത്വം നൽകി.