കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു 

    അമലനഗർ :


  ഇന്ന് (31/12/2024)പുലര്‍ച്ചെ അമല പറപ്പൂര്‍ റോഡില്‍ അമല ആയുര്‍വേദ ആശുപത്രിയുടെ മുന്‍വശത്തായി തൃശ്ശൂര്‍ ഭാഗത്തുനിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇടിച്ച് 11 കെ വി വൈദ്യുതി തൂണ്‍ ഒരെണ്ണം തകര്‍ന്നു,  വാഹനത്തിന്റെ എല്ലാ എയര്‍ബാഗും കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് ഇല്ല. മുതുറ കെഎസ്ഇബി ജീവനക്കാരും  പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ്  പ്രാഥമിക നിഗമനം.