മുണ്ടൂർ കർമ്മല മാത ദൈവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോ സിന്റെയും വിശുദ്ധ ഔസേപ്പ് പിതാവിൻ്റെയും തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി നാളെ കൊടിയേറ്റം

 മുണ്ടൂർ : കർമ്മല മാത ദൈവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോ സിന്റെയും വിശുദ്ധ ഔസേപ്പ് പിതാവിൻ്റെയും തിരുനാൾ നോട്ടീസ് പ്രകാശനം തൃശ്ശൂർ കോർപ്പറേഷൻ മേയർ  എം.കെ. വർഗ്ഗീസ് നിർവ്വഹിച്ചു.

    ഇടവക വികാരി റവ. ഫാ. ബാബു അപ്പാടൻ ആദ്യനോട്ടീസ് മേയർക്ക് നൽകി. അസിസ്റ്റൻ്റ് വികാരി റവ. ഫാ  ഗോഡ് വിൻ കിഴക്കൂടൻ സന്നിഹിതനായിരുന്നു. ജനറൽ കൺവീനർ ടി.എൽ. ഷാജു, കൺവീനർമാരായ അഡ്വ. സി.ടി. ജോഫി, അഡ്വ. ജോഷി കുര്യാക്കോസ്, അഡ്വ. ടോജു നെല്ലിശ്ശേരി, സൈമൺ പി.പി, കെ.എഫ്. ബാബു, ബിജോയ് കെ.പി, ഷൈൻ പാലയൂർ, ജോസഫ് പാലയൂർ, ലിൻ്റി ഷിജു, മെറ്റിൽഡ ഫ്രാൻസിസ്, സൈമൺ ചിറമൽ തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് തിരുനാൾ. നാളെ ബുധനാഴ്ച വൈകീട്ട് 5.15 ന് ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുനാൾ കൊടിയേറ്റം നടത്തും. തുടർന്ന് തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. ഡിസംബർ 28 ശനിയാഴ്‌ച രാവിലെ 6.15ന് തൃശ്ശൂർ അതിരൂപ വികാരി ജനറൽ റവ. മോൺസിഞ്ഞോർ ജോസ് കോനിക്കര കൂടുതുറക്കൽ ശുശ്രൂഷ നടത്തും. ഡിസംബർ 29 ഞായറാഴ്ച റവ. ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഡിസംബർ 18 മുതൽ 27 വരെ രാത്രി 7.30ന് വിവിധ ങ്ങളായ കലാപരിപാടികൾ ദൈവാലയ മുറ്റത്ത് അരങ്ങേറും