വേലൂർ പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്.
https://youtube.com/shorts/VNrXpPo8cys?si=8C5nbRphgZztyktH
ഡി വൈ എഫ് ഐ തയ്യൂർ തെക്ക് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എൻ.എസ് ബാലൻ മെമ്മോറിയൽ വിന്നേഴ് ട്രോഫിക്കും, പൊറത്തൂർ അന്തോണി മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടന്ന വേലൂർ പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ യുവ തയ്യൂർ
രണ സൂര്യ വേലൂരിനെ ഒന്നിന് എതിരെ 3 ഗോളുകൾക്ക് പരാജയപെടുത്തി.സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദ് ,ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ, ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ പ്രശാന്ത്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൻ എൻ സുകന്യ, ബ്ലോക്ക് കമ്മറ്റി അംഗം ആര്യ മുരളി, എസ് എഫ് ഐ ജില്ലാ സെക്രെട്ടറിറ്റ് അംഗം എ ആർ അജയ് രാജ്,വെള്ളറ്റഞ്ഞൂർ മേഖല കമ്മിറ്റി ഭാരവാഹികൾ ടി ബി ബിനിൽ, നിജിൽ എ ബി , അതുൽ കൃഷ്ണ, രാകേഷ് കെ ആർ ,റിൻഷാദ് തുടങ്ങിയവർ പങ്കെടുത്തു. സി ബി ദിലീപ് അധ്യക്ഷൻ ആയിരുന്ന സമാപന യോഗത്തിൽയൂണിറ്റ് സെക്രട്ടറി ശരത് എൻ പി സ്വാഗതം പറഞ്ഞു.
https://youtube.com/shorts/VNrXpPo8cys?si=8C5nbRphgZztyktH