ജനശ്രീ സുസ്ഥിര വികസന മിഷ്യൻ പാവറട്ടി ബ്ലോക്ക് സമ്മേളനം ജനശ്രീ മിഷ്യൻ ജില്ലാ ചെയർമാൻ ഒ. അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ പി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ മുഖേന ലോൺ ലഭിച്ച സംഘങ്ങൾക്കുള്ള ക്ലാസ് നല്കി.
ജനശ്രീ ജില്ലാ സിക്രട്ടറി എ ടി ജോസ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാൻലി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്സൺ ചാക്കൊ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഷാജു തരകൻ, പഞ്ചായത്ത് മെമ്പർ പി .വി നിവാസ് , മുൻ മണ്ഡലം പ്രസിഡണ്ട് എൻ എ നൗഷാദ് , ജനശ്രീ ഭാരവാഹികളായ സുനിൽ സുഷശ്രീ , എ എ അബ്ബാസ്,എൻ .സി സുനിൽ കുമാർ, എ പി ബാബു, റുബീന അൻവർ എന്നിവർ സംസ്സാരിച്ചു.