അശരണർക്കൊപ്പം നിറയെ പുഞ്ചിരിയുമായി നല്ലപാഠം വിദ്യാർത്ഥികൾ
കേച്ചരി തലക്കോട്ടുകര അസ്സീസി സ്‌കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷ ത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫിൻ്റെ ആഭിമുഖ്യത്തിൽ
കുന്ദംകുളം ബസ്റ്റാന്റിന് സമീപത്തുള്ള നിരാലംബരായവർക്ക് കേക്കും പുതപ്പും നൽകി മാതൃകയായി. നല്ലപാഠം കോഡിനേറ്റർമാരായ ജയ പി.ജെ, അമ്പിളി എ എൻ, സാം ബാബു, സ്‌റ്റാഫ് സെക്രട്ടറി ഡാർലി ബി കെ , കെ ടി ജോഷി വിദ്യാർത്ഥി കളായ അനിൽ എ എഫ്, അനഘ അനന്തൻ എന്നിവർ നേതൃത്വം നല്‌കി.