തലപ്പിള്ളി താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വൻ വിജയം. വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന അദാലത്തിൽ ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
. റവന്യൂ . ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ .എം.എൽ.എ.മാർ ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളി, ശ്രീ.എ.സി. മൊയ്തീൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഓഫീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.
അദാലത്തിൽ ജനങ്ങൾ നേരിട്ടെത്തി തങ്ങളുടെ പരാതികൾ അറിയിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഓരോ പരാതികളും ശ്രദ്ധയോടെ കേട്ട് അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിരവധി പരാതികൾക്ക് സ്ഥലത്തുവെച്ച് തന്നെ പരിഹാരം ലഭിച്ചു. മറ്റു ചില പരാതികളിൽ അന്വേഷണം നടത്തി ഉടൻ തീർപ്പാക്കാനും തീരുമാനമായി.
ജനങ്ങളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ ഉയർന്നുവന്നു. ഭൂമി സംബന്ധമായ തർക്കങ്ങൾ, പെൻഷൻ പ്രശ്‌നങ്ങൾ, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയായിരുന്നു പ്രധാനമായും അദാലത്തിൻ വന്നത്