നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ് യാർഡ് ഉദ്ഘാടനം നാളെ.

 നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ് യാർഡ് ഉദ്ഘാടനം നാളെ.



ചൂലിശ്ശേരിയിലെ വൈദ്യുതി ബോർഡിൻ്റെ നവീകരിച്ച പോൾ കാസ്റ്റിംങ് യാർഡ്  ചൊവ്വാഴ്ച പകൽ 11ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.കെഎസ്ഇബിയുടെ ഉടമസ്ഥയിലുള്ള 4.88 ഏക്കർ ഭൂമിയിൽ 5.40 കോടി രൂപ ചെലവഴിച്ചാണ് യാർഡ് പൂർത്തീകരിച്ചത്.പരമ്പരാഗത യാഡിൽ നിന്ന് വിഭിന്നമായി സെൽഫ് ആൻ കോർഡ് സ്‌റ്റീൽ ഫൗണ്ടേഷൻ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.കെഎസ്ഇബിയുടെ പുതിയ ഡിസൈൻ പ്രകാരമുള്ള എട്ടു മീറ്ററിന്റെ 1440 കാലുകളും ഒമ്പത് മീറ്ററിന്റെ 384 കാലുകളും യാർഡിൽ പ്രതിമാസം നിർമ്മിക്കാനാകും.ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനാകും.കെ രാധാകൃഷ്ണന്‍ എംപി മുഖ്യാതിഥിയാകും