കുറുമാൽ
ക്രിസ്മസിനോടാനുബന്ധിച്ച് കുറുമാൽ സെന്റ് ജോർജ് ദൈവാലയത്തിലെ വിശ്വാസപരിശീലന യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും “സ്നേഹക്കൂട് “ എന്ന പദ്ധതി പ്രകാരം എടക്കളത്തൂർ നിർമലസദൻ മന്ദിരത്തിലും അത്താണി പോപ്പ് മേഴ്‌സി ഹോമിലും സന്ദർശനം നടത്തി.
രണ്ട് ഘട്ടങ്ങളായി നടത്തിയ സൗഹൃദ സന്ദർശനത്തിന് വികാരി ഫാ. ഡോ. സേവിയർ ക്രിസ്റ്റി, പ്രിൻസിപ്പാൾ ലിന്റോ വടക്കൻ, വൈസ് പ്രിൻസിപ്പാൾ കുഞ്ഞമ്മ ദേവസി, സെക്രട്ടറി കെ പി ബൈജു , അധ്യാപകരായ സിസ്റ്റർ ഡോ. ക്രിസ് എം എസ് ജെ , ബ്രദർ ജിബിൻ , പ്രിനിത ജോബി സ്കൂൾ ലീഡർ എഡ്വിൻ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി. നിത്യോപയോഗ സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മധുരപലഹാരങ്ങൾ, പുതപ്പുകൾ, വസ്ത്രങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ നിന്നും ശേഘരിച്ചു നൽകുകയായിരുന്നു. കേക്ക് മുറിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.