ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി.
അവണൂർ :- കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോളങ്ങാട്ടുകര സെന്ററിൽ ചേർന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി വി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, മണികണ്ഠൻ ഐ ആർ, എ എം ജയ്സൺ, എൻ എൽ ആന്റണി, ഹരിദാസ് പി എൻ, ബാബുരാജ് എ,രാധാകൃഷ്ണൻ മരുതൂർ,റോമിയോ എൻ വി, രാജു നീലങ്കാവിൽ എന്നിവർ സംസാരിച്ചു.