സി പി ഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിൻ്റെ സമാപന പൊതുയോഗം പാർടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് എ.വിജയ രാഘവൻ ഉദ്ഘാടനം ചെയ്തു ...
എരനെല്ലൂർ കുളം പരിസരത്തു നിന്നും ആയിരത്തോളം ചുവപ്പ് വളണ്ടിയർ ചിട്ടയോടെ മാർച്ച് ചെയ്ത് പൊതുയോഗവേദിയായ കോടിയേരി ബാലകൃഷ്ണൻ - സീതാറാം യെച്ചൂരി നഗറിലേക്ക് എത്തിചേർന്നു. ഒപ്പം രണ്ടു വരിയായി നീങ്ങിയ പ്രകടനവും എത്തിചേർന്നു. കേച്ചേരി - ചൂണ്ടൽ ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകരെ മാത്രമായിരുന്നു പങ്കെടുപ്പിച്ചത്. സമീപ കാലത്തൊന്നും കേച്ചേരി ചെറുപട്ടണം ദർശിക്കാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത് ...
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഈ കേന്ദ്ര ഭരണത്തിൽ വല്ലാതെ വർദ്ധിച്ചു ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് കൊള്ളലാഭം ലഭിക്കുന്നതിന് അദാനി, അംബാനി മുതലാളിമാർക്കായി അവസരം ഉണ്ടാക്കി കൊടുത്തു. ക്ഷേമ പദ്ധതികൾ വെട്ടി കുറച്ച് സബ്സിഡികൾ എടുത്തു കളഞ്ഞ് കുത്തകകൾക്കു വേണ്ടി ഭരിക്കുന്ന ഭരണമാണ് കഴിഞ്ഞ 10 വർഷത്തിലധികമായി ഇന്ത്യ രാജ്യത്ത് നടക്കുന്നത്. ഈ നയങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തിരുത്തൽ ശക്തിയായി നിലയുറപ്പിക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത്. ദേശീയ സംസ്ഥാന വിഷയങ്ങളും അവയുടെ കാര്യങ്ങളും സഖാവ് വിജയരാഘവൻ എടുത്തു പറഞ്ഞു.
സംഘാടക സമിതി ടി.സി. ചെയർമാൻ സെബാസ്റ്റ്യൻ മാസ്റ്റർ സ്വാഗതവും പാർട്ടി ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ അദ്ധ്യക്ഷത വഹിച്ചു .പാർടി ജില്ല സെക്രട്ടറിയേറ്റംഗം മുരളി പെരുനെല്ലി എം.എൽ. എ. ജില്ലാ കമ്മറ്റി അംഗം കെ.എഫ്. ഡേവീസ് പുതിയതായി തെരഞ്ഞെടുത്ത ഏരിയ കമ്മിറ്റി അംഗങ്ങൾ വേദിയിൽ സന്നിഹിതരായി.