പുഴയ്ക്കൽ ബ്ലോക്ക് കേരളോത്സവം;അടാട്ട് പഞ്ചായത്തിന് ഓവറോൾ
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.
കായിക മത്സരത്തിൽ 159 പോയിന്റും കലാ മത്സരത്തിൽ 234 പോയിൻ്റും നേടി 393 പോയിന്റ് നേടി അടാട്ട് പഞ്ചായത്ത് ഓവറോൾ കിരീടം നേടി.356 പോയിന്റ് നേടി കൈപ്പറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 275 പോയിന്റ് നേടി കോലഴി പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ഒ എ ഷാജു,പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ,വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, പഞ്ചായത്തംഗം സോണി തരകൻ,ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ബെൻസൺ ബെന്നി,ടി ഡി വിൽസൺ എന്നിവർ സംസാരിച്ചു.