കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - വാർഡ് 5 ലെ 81-ാം നമ്പർ വെളക്കോട് അങ്കണവാടി കെട്ടിട നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.


മുണ്ടൂർ - വെളക്കോട്  വാഴാനി കനാൽ പുറംപോക്കിൽ  പ്രവർത്തിച്ചു വന്നിരുന്ന വെളക്കോട് 81-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഇരിമ്പ്ര നെല്ലൂർ ശാസ്താമണിയുടെ കുടുബാoഗങ്ങൾ സൗജന്യമായി വിട്ടു നൽകിയ 5 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന 81-ാം നമ്പർ വെളക്കോട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. 


കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോജക്ടിന്റെ വിശദീകരണം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എഞ്ചിനീയർ വി.ജി. ചാന്ദ്നി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.വി. വിനീഷ്, മിനി പുഷ്ക്കരൻ , സുഷിത ബാനീഷ് , അംഗൻവാടി ടീച്ചർ സ്മിത ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി പി.കെ. ജനാർദ്ദനൻ ,ജയൻ പാമ്പുങ്ങൽ എന്നിവർ സംസാരിച്ചു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 5 സെന്റ് സ്ഥലം അംഗൻവാടി കെട്ടിടം പണിയുന്നതിന് സൗജന്യമായിവിട്ടു നൽകിയ .ഇ.എ. ശാസ്താമണി, രാധാ ശാസ്താമണി എന്നിവരെ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. 


ഐ.സി.ഡി എസ്. സൂപ്പർവൈസർ കെ.വി. വിദ്യ നന്ദി രേഖപ്പെടുത്തി.