മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് തോളൂർ മണ്ഡലം

 മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ  നിര്യാണത്തിൽ അനുശോചിച്ചു തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു. 


     മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെജി പോൾസൺ  അധ്യക്ഷത വഹിച്ച യോഗം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.



 തോളൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീകല  കുഞ്ഞുണ്ണി, സിപിഐ മണ്ഡലം സെക്രട്ടറി ഹരി നാരായണൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി കെ ഫ്രാൻസിസ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്  ടി എം ഇക്ബാൽ, മൂന്നാം വാർഡ് മെമ്പർ വി പി അരവിന്ദാക്ഷൻ, കോൺഗ്രസ് നേതാക്കളായ സി റ്റി ജെയിംസ് മാസ്റ്റർ, ജെയിംസ് മാളിയമാവ്,പി യൂ ലിൻസൺ മാസ്റ്റർ, വി കെ രഘുനാഥൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.