ഫാർമസി അധ്യാപകരുടെ സ്നേഹ സംഗമം മുൻമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

 ഫാർമസി അധ്യാപകരുടെ സ്നേഹ സംഗമം മുൻമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 

   


  കേരള ഫാർമസി ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂരിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംഘടനാഭാരവാഹികളായ ഡോ. ജയേഷ്, ഡോ. പ്രവീൺരാജ്, ശ്രീ അരുൺ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഠന ഗവേഷണ രംഗത്ത് മികവ് കാട്ടിയ അധ്യാപകരെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് നടന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിൽ പഠനസംവിധാനത്തിൽ അധ്യാപകന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ശ്രീ സുരാജ് ബാബു ക്ലാസെടുത്തു. ഡോ. അബ്ദുൽ വാജിദ് സ്വാഗതവും ഡോ. ശ്രീജിത്ത് എം നന്ദിയും രേഖപ്പെടുത്തി.