സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിന് പതാകയുയർന്നു

 സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിന് പതാകയുയർന്നു.  

കേച്ചേരി സിറ്റി മഹലിൽ പ്രത്യേകം തയ്യാറാക്കിയ പി എൻ സുഖ്ദേവൻ നഗറിൽ മുതിർന്ന പാർട്ടി അംഗം എം എ വേലായുധൻ പതാകയുയർത്തി. ജില്ലാ കമ്മിറിയംഗം എം ബാലാജി താത്കാലിക അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം എൻ മുളീധരൻ രക്തസാക്ഷി പ്രമേയവും, സി ജി രഘുനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി സി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. 

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ: പി കെ ബിജു ഉദ്ഘാടനം ചെയ്തു. 


സംസ്ഥാന കമ്മറ്റി അംഗങ്ങളായ

എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ,

ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ

മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾ ഖാദർ, കെ കെ രാമചന്ദ്രൻ എംഎൽഎ, ടി കെ വാസു, ജില്ലാ കമ്മറ്റി അംഗം കെ.എഫ് ഡേവീസ്, ഉഷ പ്രഭുകുമാർ എന്നിവർ പങ്കെടുക്കുന്നു.



എം ബാലാജി, സീത രവീന്ദ്രൻ,

എം ബി പ്രവീൺ, പി എം സുരേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.