സർക്കാർ എൽ പി വിദ്യാലയങ്ങൾക്ക് ഫർണിച്ചർ വിതരണം ചെയ്തു മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഴമുക്ക്, അഞ്ഞുർ എന്നീ ഗവൺമെന്റ് എൽപി സ്കൂളുകൾക്ക് അലമാര, മേശ, കസേര, ബോർഡുകൾ തുടങ്ങി ഏകദേശം 2 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വിതരണം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലിന്റി ഷിജു അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിനോയ് പിബി സ്വാഗതവും പ്രധാന അധ്യാപ…
കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇൻസ്പെക്ടർ പി.രാഗേഷ് .... കുന്നംകുളം ആനായ്ക്കൽ സ്വദേശിയാണ്. 2020 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും 2010 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടി. കൂടാതെ മുന്നൂറിൽപരം ഗുഡ് സർവ്വീസ് എൻട്രികളും നേടിയിട്ടുണ്ട്. ഇപ്പോൾ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള നർക്കോട്ടിക് വിഭാഗം സബ് ഇൻസ്പെക്ടറാണ്. ഭാര്യ സരിത (പേരാമംഗലം ശ്രീ ദുർഗ്ഗവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ഹിന്ദി അധ്യാപിക). മക്കൾ ശ്രീരാഗ്, അനുരാഗ്(ഇരുവരുംവിദ്യാ…
സെൻ്റ് തോമസ് സ്കൂൾ പുലിയന്നൂർ പേര് പുനസ്ഥാപനം അനുഭാവപൂർണ്ണം പരിഗണിക്കും. എം.എൽ.എ. എ സി മൊയ്തീൻ വേലൂർ : സെൻ്റ് തോമസ് യു പി സ്കൂൾ പുലിയന്നൂർ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സമരസമിതി കുന്ദംകുളം എം.എൽ എ എ സി മൊയ്തിന് സമർപ്പിച്ചു. സംസ്ഥാന മുന്നോക്ക കമ്മീഷൻ മെമ്പർ സെബാസ്റ്റ്യൻ ചൂണ്ടൽ , പി ഐ ലാസർ മാസ്റ്റർ, കൺവീനർ സി ഐ പൗലോസ് മസ്റ്റർ, ജോസ് ചെമ്പിശ്ശേരി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.ഈ നിവേദനം എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുമെന്നും അനുഭാവപൂർണ്ണമായ തീരുമാനം ഉണ്ടാകുമെന്നും എം എൽ എ നിവേദക സംഘത്തിന് ഉറപ്…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍ "ശുചിപൂര്‍ണ ക്യാമറ സ്ഥാപിക്കല്‍ " പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻ്റി ഷിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രഹ്മണ്യന് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ബി ബിനോയ് സ്വാഗതം ആശംസിച്ചു. 7,68,364/- രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്തിലെ 7 പൊതു ഇടങ്ങളിലാണ് നിലവില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേരി ആന്റണി…
പ്രതാപൻ ‘യൂദാസ്’; തൃശൂരിൽ പോസ്റ്റർ പ്രതിഷേധം: മുൻ എം.പിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ രൂക്ഷവിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശൂർ പ്രസ് ക്ലബ് പരിസരത്ത് ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും പോസ്റ്ററുകൾ ആരോപിക്കുന്നു. തൃശൂരിലെ കോൺഗ്രസിനെ തകർക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമർശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാല…
വരടിയം സ്കൂളിൻ്റെ കവാടത്തിൻ്റെ ഭിത്തി തകർച്ച. കോൺഗ്രസ്സ് പരാതി നൽകി . വരടിയം: വരടിയം ഗവ. സ്കൂളിൻ്റെ പ്രവേശന കവാടവും ഭിത്തിയും തകർന്ന് കുട്ടികൾക്കും, സ്കൂൾ ജീവനക്കാർക്കും രക്ഷിതാക്കൾക്കും ജീവന് ഭീഷണിയായി തീർന്നിരിക്കുകയാണ്. ഒരു വർഷം മുമ്പ് നവീകരണം നടത്തിയ സ്കൂളിൻ്റെ കവാടത്തിനാണ് ഈ അവസ്ഥഉണ്ടായത്. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കവാടവും, ഭിത്തിയും തകർന്നതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും കുട്ടികളുടെ ജീവന് ഭീഷണിയായ കവാടവും ഭിത്തിയും പൊളിച്ച് കളഞ്ഞ് പുതിയത് നിർമ്മിച്ച് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ…
തിരുത്തിപറമ്പ് സെന്റ് ജോസഫ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 2026 മാർച്ച് 19ന് ആഘോഷിക്കുന്നു. അതിനൊരുക്കമായി, ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ഫ്രാൻസിസ് തരകൻ കൊടികയറ്റം നിർവഹിച്ചു. തിരുനാൾ ജനറൽ കൺവീനർ മനോജ് ഫ്രാൻസിസ്, കൈക്കാരന്മാരായ സോണി ജോസഫ്, പൗലോസ് ചെറുവത്തൂർ, ജോണി ചെറുവത്തൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 19ന് രാവിലെ 06.30ന്റെ കുർബാനക്ക് ശേഷം ഊട്ട് നേർച്ച ആരംഭിക്കും. രാവിലെ 10 മണിക്ക് നിർമലപുരം പള്ളി വികാരി ഫാ ജോൺസൺ അരിമ്പൂരിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, പ്രദക്ഷിണം. എ…
എരുമപ്പെട്ടി : എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് വയോധികക്ക് ദാരുണാന്ത്യം. ആറങ്ങോട്ടുകര ചെട്ടിപ്പടിയിൽ കീഴൂട്ട് പടി വീട്ടിൽ അമ്മിണി (84) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് അപകടം ഉണ്ടായത്. കുട്ടഞ്ചേരി അയ്യപ്പക്ഷേത്രത്തിനടുത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മതിലിലിടിക്കുകയായിരുന്നു. അമ്മിണിയുടെ മകൻ ബാബു (40) ആണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ സീറ്റിലിരുന്ന അമ്മിണിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അമ്മിണിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ര…
കേച്ചേരി : ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സാർവ്വദേശീയ വനിതാ ദിനത്തിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിൽ സംഘടിപ്പിച്ച മിനി മാരത്തോൺ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചൂണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സച്ചിൻ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാകേഷ് കണിയാംപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി കെ.എസ്, പഞ്ചായത്ത് വൈസ്…
അമല ഗ്രാമ പ്രൊജക്ട് കൂടുതല്‍ പഞ്ചായത്തു കളിലേക്ക് വ്യാപിപ്പിച്ച് ധാരണ പത്രം. അമലനഗർ : അമല മെഡിക്കല്‍ കോളേജിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആരംഭിച്ച അമല ഗ്രാമ പദ്ധതി അടാട്ട്, കൈപ്പറമ്പ്, തോളൂര്‍, വേലൂര്‍, എരുമപെട്ടി എന്നിവ കൂടാതെ പുതുതായി പുഴയ്ക്കല്‍ ബ്ലോക്കിലെ പഞ്ചായത്തുകള്‍ ആയ അവണൂര്‍ , കോലഴി ,മുളക്കുന്നത്തുകാവ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു.. ഈ മേഖലയിലെ ജനങ്ങളില്‍ കണ്ട് വരുന്ന രോഗങ്ങളെ തടയുവാനായി അവബോധന ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സര്‍വ്വേ കൂടാതെ അമലയിലെ ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റ് ആയ രോഗികള്‍ക്ക് ചികിത്സയ്ക്…
പുന്നംപറമ്പ് കരുമത്ര വടക്കും മൂല പാടശേഖരത്ത് അനധികൃത മണ്ണെടുപ്പ്. ജനപ്രതിപ്രതിനിധികളുടെയും, കൃഷി വകുപ്പ്ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽതടഞ്ഞ് പൂർവ്വ സ്ഥിതിയിലാക്കി. മാടക്കത്തറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പാടശേ ഖരം.മാസങ്ങൾക്ക് മുമ്പ് ഇവിടെ കിണർ കുഴിക്കാനുള്ള ശ്രമവും ചെറുത്ത് തോൽപ്പിച്ചിരുന്നു. കൃഷി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.വാഴാനി പുഴയുടെ നവീകരണവുമായി കരാറുകാരൻ മണ്ണ് മാന്ത്രി യന്ത്രം കൊണ്ടു വന്നിരുന്നു. ഇത് ഉപയോഗിച്ചാണ് കി ണറിന്റെ ആഴം കൂട്ടിയത്. തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, വി.ഡി.ആന്റണി, കൃഷി ഓഫീസ…
ഇന്നത്തെ പത്രവിശേഷം ദീപിക. കേരള കൗമുതി ============
കേച്ചേരി : ചൂണ്ടൽ ആശുപത്രി റോഡിൽ കണ്ടിയൂർ കയറ്റം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലെ ആത്ത മരത്തിൽ കൂടുകൂട്ടിയ കടന്നൽക്കൂട് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണി. കഴിഞ്ഞദിവസം സമീപത്തെ വീട്ടിൽ പെയിന്റിംഗിനെത്തിയ രണ്ട് തൊഴിലാളികൾക്ക് കടന്നലിന്റെ കുത്തേറ്റു. ചൂണ്ടൽ സ്വദേശികളായ രാജേഷ് (48), പ്രബിൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതോടെ സമീപവാസികളായ വീട്ടുകാർ ഭീതിയിലാണ്. കൂട് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിട്ട് ഒരാഴ്ച പിന്നിട്ടു. സ്കൂളും ആശുപത്രിയും ആരാധനാലയങ്ങളുമുള്ള റോഡിന് സമീപമുള്ള കടന്നൽക്കൂട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൂണ്ടൽ പഞ്ചായത്ത് …
പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം കോലഴി : _കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബുവിന് നേരെ മർദ്ദനം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സാബു. മർദ്ദനമേറ്റ സാബു തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ. കോലഴി പഞ്ചായത്ത് പ്രസിഡണ്ടിനെ മർദ്ദിച്ചതിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, വടക്കാഞ്ചേരി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനുമായ എൻ. എ. സാബുവിനെ പഞ്ചായത്ത് ഓഫീസിൽ കയറി ആക്രമിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതീരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി പോല…
പറപ്പൂർ : തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 പ്രകാരം ഗവൺമെൻ്റ് സ്കൂളി ലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണം നൽകൽ പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ പോന്നോർ ജി ഡബ്ലിയു യു പി ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പദ്ധതി വിശദികരണം നടത്തി. ഒന്നര ലക്ഷം വകയിരുത്തിയ പദ്ധതിയുടെ ആദ്യ ദിനത്തിൽ ഇഡ്ഡലിയും സാമ്പാറുമാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി നൽകിയത്. ജനപ്രതിനിധികളായ പ്രിയ സുനിൽ, എൻ.പി. സരോജിനി , ജിഷ്ണുദേവ് , ശാ…
കുന്നംകുളം മോഡൽ ബോയ്സ് സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ പുതിയതായി നിർമ്മിച്ച മൂന്നാം നില ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 - 24 പ്ലാൻ പദ്ധതി പ്രകാരം 63 ലക്ഷം രൂപ വിനിയോഗിച്ചാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിൻ്റെ മൂന്നാം നില നിർമിച്ചത്. 286.80 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളാണ് നിർമിച്ചിട്ടുള്ളത്. 2023 ല്‍ സംസ്ഥാന കായികമേളക്ക് ആതിഥ്യമരുളിയ കുന്നംകുളം വിഎച്ച്എസ്ഇ സ്കൂളിന് കായികമേളയുടെ ഉദ്ഘാടനവേ…
തൃശൂരിന് ഇനി പുതിയ കളക്ടർ ❗SIKHA SURENDRAN❗ നിലവിൽ ടുറിസം വകുപ്പ് ഡയറക്ടർ ആണ്. തൃശൂരിന്റെ പ്രിയപ്പെട്ട അർജുനന് കാസർഗോഡ് ആണ് സ്ഥലം മാറ്റം. 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
സെന്റ് തോമസ് എന്ന പേര് പുനഃസ്ഥാപിക്കാന്‍ ഉപവാസ സമരം വേലൂര്‍ : പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്കൂളിന്റെ നൂറുവര്‍ഷം പഴക്കമുള്ള പേര് പൂര്‍ണ്ണമായി നീക്കിക്കളഞ്ഞ് ഗവ. യു.പി സ്കൂള്‍ പുലിയന്നൂര്‍ എന്നാക്കി മാറ്റിയ ഗവ. നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് വേലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്നിന്നുവന്ന അല്മായ പ്രതിനിധികള്‍ പുലിയന്നൂര്‍ സ്കൂള്‍ പരിസരത്ത് ഏകദിന ഉപവാസ സമരം നടത്തി. 100 വര്‍ഷം മുമ്പ് വേലൂര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരത്തുള്ള വിവിധ കത്തോലിക്ക സമുദായങ്ങള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതായിരുന്നു ഈ സ്കൂള്‍. ഉപവാസ സമരം ഫാ. ദ…
ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിന് കോവൈ അരവിന്ദ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകും ചിലവ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വഹിക്കുമെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് എ.പി. അനിൽ കുമാർ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റും, മുൻ എം. എൽ. എ യുമായ അനിൽ അക്കരയെ അറിയിച്ചു.രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക.പിന്നീട് കാഴ്ച പൂർണ്ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ്…
❗ വേലൂർ ❗ വേലൂർ മണിമലർക്കാവ് പൂരം കഴിഞ്ഞ തിരക്കുള്ള ദിവസം തന്നെ അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെങ്ങിലശ്ശേരി സ്വദേശി അനീഷിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ഒമ്പതാം വാർഡ് മെമ്പർ ബദുൽ സൈമൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മഴയുള്ള സമയത്ത് കരണ്ട് പോലുമില്ലാത്ത രാത്രിയിൽ പാർക്ക് ലൈറ്റ് പോലും ഇടാതെയാണ് റോഡിൽ ടിപ്പർ നിർത്തിയിട്ടുണ്ടായിരുന്നതെന്നും അതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
ശ്രീലങ്കയില്‍ നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടവുമായി പേരാമംഗലത്തിന്റെ ചുണക്കുട്ടികള്‍ ഇന്റര്‍നാഷണല്‍ ഷോട്ടോഖാന്‍ കരാട്ടെ ഡോ ജപാന് സ്കൂള്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച 13-ാമത് ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഇവര്‍ നേട്ടം കൊയ്തത്. പേരാമംഗലം സ്വദേശികളായ അനന്യ, ഇവാനിയ എന്നിവരാണ് പങ്കെടുത്ത ഇനങ്ങളില്‍ മെഡല്‍ നേട്ടവുമായി നാടിന് അഭിമാനമായത്. അനന്യ മൂന്ന് വ്യത്യസ്ത ഇനങ്ങളില്‍ മത്സരിച്ചപ്പോള്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെയും ഇവാനിയ രണ്ട് ഇനങ്ങളില്‍ മത്സരിച്ച് ഒന്നില്‍ സ്വര്‍ണ്ണവും മറ്റൊന്നില്‍ വെള്ളിയും നേ…
കലാമണ്ഡലം ഗോപിക്ക് പുരസ്കാരം ❗കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ അവാർഡ് കലാമണ്ഡലം ഗോപിക്ക് കൈമാറുന്നു❗ പേരാമംഗലം :ഈ വർഷത്തെ കെ. വിജയരാജൻ സ്മാരക യോഗീശ്വര കലാരത്ന അവാർഡ് കലാമണ്ഡലം ഗോപിക്ക്.കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്ര കമ്മിറ്റി കെ. വിജയരാജന്റെ പാവന സ്മരണക്ക് ഏർപ്പെടുത്തിയ അവർഡിനാണ് കലാമണ്ഡലം ഗോപി അർഹനായത് 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ ക്ഷേത്ര ഉപദേശക സമിതി കെ.ആർ. രവി മോഹൻ, ക്ഷേത്ര സെക്രട്ടറി അനിൽ മുകുളവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതിരൂപതയിലെ സീ നിയർ വൈദികൻ ഫാ. ഫ്രാൻസിസ് എടക്കളത്തൂ ർ (84) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ ഒമ്പതുമുതൽ രണ്ടുമണിവരെ മുണ്ടൂരിലെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാരശുശ്രൂഷകൾ ആ രംഭിക്കും. മുണ്ടൂർ ഇടവകാംഗമായ ഫാ. ഫ്രാൻസി സ് എടക്കളത്തൂർ 1968 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. വിവിധ ഇടവകക ളിൽ വികാരിയായി സേവനം ചെയ്തു. വിരമിച്ചശേഷം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീ വിതത്തിലായിരുന്നു. *# Live നാട്ടുവാർത്ത News* *വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇* ♥️💫 നാട്ടിലെ വിശേഷം നാ…
വേലൂർ : അബാക്കസ് ഇന്റർനാഷണൽ മത്സരത്തിൽ പുലിയന്നൂർ യു. പി. സ്കൂളിന് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം അബാക്കസ് ആൻഡ് മെന്റൽ അരിതമെറ്റിക് ടീച്ചേർസ് അസോസിയേഷൻ ചെന്നൈയിൽ നടത്തിയ മത്സരത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികൾ അപൂർവ ബഹുമതി കരസ്ഥമാക്കിയത് നീരജ്. എൻ. ആരതി വി . പി. ഗായത്രി എ. എസ്. എന്നിവരാണ് ചാമ്പ്യൻഓഫ് ചാമ്പ്യൻ മാരായത്. പത്തു മിനിറ്റുനുള്ളിൽ 100ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ഇവർ ബുദ്ധി സാമർഥ്യം തെളിയിച്ചത്. ഇവർക്ക് പുറമേ സ്കൂളിനെ പ്രതിനിധീകരിച്ച രാവൺ സജിലിന് ജില്ലാതല പുരസ്കാരം ലഭിച്ചു. തൻവി. എ. എസ്, ഗൗരി. എ. എസ്. റയാൻ റോഷൻ, ശ്രീഹരി. കെ .…
രാഷ്ട്രീയ പ്രവർത്തന മേഖലയിൽ ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. തൃശ്ശൂർ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിരൂപത നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ചിരുന്ന വരായിരുന്നു ക്രൈസ്തവർ. ആ മാതൃക പിന്തുടർന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പൊതുസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്ന് അദ്ദേഹംഓർമ്മിപ്പിച്ചു. ധന്യൻ ജോൺ ഊക്കൻ അച്ഛൻ ചൊവ്വന്നൂർ…
വേലൂർ : ചരിത്രപ്രസിദ്ധമായ വേലൂർ മണിമലർക്കാവ് കുതിരവേലയുടെ ഭരണി വേല വർണ്ണാഭമായി . വേലൂർ വെങ്ങിലശേരി അയ്യപ്പൻകാവ് കുതിരകളെ മതിൽക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ചതോടെയാണ് ഭരണി വേല ആരംഭിച്ചത്. അശ്വതി നാളിൽ കാവ് കയറിയ വേലൂർ ദേശം, ക്ഷേത്രം തിരി കുതിര, കുട്ടിക്കുതിര, അയ്യപ്പൻക്കാവ് കുട്ടി കുതിര, വേലൂർ അമ്പലവട്ടം കുതിര, കുട്ടി കൂതിര എന്നി കുതിരകളെയാണ് പുണ്യാഹം തളിച്ച് ക്ഷേത്ര മതിൽ കെട്ടിനകത്തേക്ക് പ്രേവേശിപ്പിച്ചത് .തുടർന്ന് നടന്ന നടക്കൽ പറക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്…
പുരുഷോത്തമൻ. പേരാമംഗലം : ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസഞ്ചർ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്ക് പറ്റിയ ഡ്രൈവർ മരണപ്പെട്ടു. പേരാമംഗലം കുറിയേടത്ത് വീട്ടിൽ വേലപ്പൻ്റെ മകൻ പുരുഷോത്തമനാണ് മരിച്ചത് . ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചായിരുന്നു അപകടം പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഇറച്ചിയും, മറ്റ് ഭക്ഷ്യധാന്യങ്ങളുമായി പോവുകയായിരുന്നു പുരുഷോത്തമൻ. അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഉയർത്തിയാണ് പുരുഷോത്തമനെ പുറത്തെടുത്തത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ഉടനെ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ…
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്തിരിപ്പ് കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു . എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്നും 34.68 ലക്ഷം രൂപ വിനിയോഗിച്ചാണ് അതിവിശാലമായ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അദ്ധ്യക്ഷയായി. പി.എസ്.ഇന്ദു, ഡോ.എം.രാധിക, ഡോ.നോനം ചെല്ലപ്പൻ, ഡോ.സി.രവീന്ദ്രൻ, പി.എൻ.സുരേന്ദ്രൻ, കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.