സർക്കാർ എൽ പി വിദ്യാലയങ്ങൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

   സർക്കാർ എൽ പി വിദ്യാലയങ്ങൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

    മുണ്ടൂർ:

  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഴമുക്ക്, അഞ്ഞുർ എന്നീ ഗവൺമെന്റ് എൽപി സ്കൂളുകൾക്ക് അലമാര, മേശ, കസേര, ബോർഡുകൾ തുടങ്ങി ഏകദേശം 2 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വിതരണം ചെയ്തു.

   കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലിന്റി ഷിജു അധ്യക്ഷസ്ഥാനം അലങ്കരിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിനോയ് പിബി സ്വാഗതവും പ്രധാന അധ്യാപിക നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ഷൈനി ജേക്കബ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ശ്രീ സതീശൻ, ഒ എസ് എ പ്രസിഡന്റ് ശ്രീ പി കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി മേരി ആന്റണി, ശ്രീമതി സുമിത എന്നീ ജനപ്രതിനിധികളും പങ്കെടുത്തു