പുന്നംപറമ്പ് കരുമത്ര വടക്കും മൂല പാടശേഖരത്ത് അനധികൃത മണ്ണെടുപ്പ്. ജനപ്രതിപ്രതിനിധികളുടെയും, കൃഷി വകുപ്പ്ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽതടഞ്ഞ് പൂർവ്വ സ്ഥിതിയിലാക്കി.
മാടക്കത്തറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പാടശേഖരം.മാസങ്ങൾക്ക് മുമ്പ് ഇവിടെ കിണർ കുഴിക്കാനുള്ള ശ്രമവും ചെറുത്ത് തോൽപ്പിച്ചിരുന്നു.
കൃഷി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.വാഴാനി പുഴയുടെ നവീകരണവുമായി കരാറുകാരൻ മണ്ണ് മാന്ത്രി യന്ത്രം കൊണ്ടു വന്നിരുന്നു. ഇത് ഉപയോഗിച്ചാണ് കിണറിന്റെ ആഴം കൂട്ടിയത്. തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, വി.ഡി.ആന്റണി, കൃഷി ഓഫീസർ ശീതർ റോസ്, പാടശേഖര സെക്രട്ടറി സി.വി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് നിർത്തിവെപ്പിക്കുകയും എടുത്ത മണ്ണ് അതേ സ്ഥലത്തേക്കിട്ട് പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
