കുട്ടഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് വയോധികക്ക് ദാരുണാന്ത്യം.

 എരുമപ്പെട്ടി :

   എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് വയോധികക്ക് ദാരുണാന്ത്യം.




 ആറങ്ങോട്ടുകര ചെട്ടിപ്പടിയിൽ കീഴൂട്ട് പടി വീട്ടിൽ അമ്മിണി (84) ആണ് മരിച്ചത്. ഇന്ന്  ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് അപകടം ഉണ്ടായത്. കുട്ടഞ്ചേരി അയ്യപ്പക്ഷേത്രത്തിനടുത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മതിലിലിടിക്കുകയായിരുന്നു. അമ്മിണിയുടെ മകൻ ബാബു (40) ആണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ സീറ്റിലിരുന്ന അമ്മിണിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ അമ്മിണിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാബുവിനും പരിക്കുണ്ട്.