വരടിയം സ്കൂളിൻ്റെ കവാടത്തിൻ്റെ ഭിത്തി തകർച്ച

 വരടിയം സ്കൂളിൻ്റെ കവാടത്തിൻ്റെ ഭിത്തി തകർച്ച. കോൺഗ്രസ്സ് പരാതി നൽകി.

  വരടിയം: 

   വരടിയം ഗവ. സ്കൂളിൻ്റെ പ്രവേശന കവാടവും ഭിത്തിയും തകർന്ന് കുട്ടികൾക്കും, സ്കൂൾ ജീവനക്കാർക്കും രക്ഷിതാക്കൾക്കും ജീവന് ഭീഷണിയായി തീർന്നിരിക്കുകയാണ്. 



ഒരു വർഷം മുമ്പ് നവീകരണം നടത്തിയ സ്കൂളിൻ്റെ കവാടത്തിനാണ് ഈ അവസ്ഥഉണ്ടായത്. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കവാടവും, ഭിത്തിയും തകർന്നതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും കുട്ടികളുടെ ജീവന് ഭീഷണിയായ കവാടവും ഭിത്തിയും പൊളിച്ച് കളഞ്ഞ് പുതിയത് നിർമ്മിച്ച് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അവണൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എ.എംജെയ്സൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ്സ് , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ എന്നിവർക്ക് പരാതി നൽകി. 


ലിൻ്റൊ വരടിയം, പോൾസൺ പി. ജെ , സോമസുന്ദരൻ വാറണാട്ട്, ശ്രീജിത്ത്, കൃഷ്ണൻ, കൊച്ചുണ്ണി വി.കെ എന്നിവർ പങ്കെടുത്തു. പരിഹാരമാകാത്ത പക്ഷം കൂടുതൽ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും മണ്ഡലം പ്രസിഡൻ്റ് എ.എം. ജെയ്സൺ പറഞ്ഞു

🔻🔻🔻🔻🔻🔻🔻🔻🔻🔻