പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം ;മർദ്ദിച്ചതിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു.

 പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം


കോലഴി :

_കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബുവിന് നേരെ മർദ്ദനം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സാബു. മർദ്ദനമേറ്റ സാബു തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ. കോലഴി പഞ്ചായത്ത്‌ പ്രസിഡണ്ടിനെ മർദ്ദിച്ചതിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, വടക്കാഞ്ചേരി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനുമായ എൻ. എ. സാബുവിനെ പഞ്ചായത്ത് ഓഫീസിൽ കയറി ആക്രമിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതീരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി പോലീസ് അധികാരികളുടെ ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡണ്ട് തോമസ് ആളൂർ അധ്യക്ഷത വഹിച്ചു.. പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് ആന്റണി, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, എം. കെ മോഹനൻ, ആൻസൺ കെ ഡേവിസ്, ബഫീഖ് ബക്കർ, ജോസഫ് തരകൻ, കെ..ജെ. ജ്യോതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

മർദ്ദനമേറ്റ കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ എ സാബു തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ. ..