ഗവൺമെൻ്റ് സ്കൂളി ലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണം നൽകൽ പദ്ധതി

  പറപ്പൂർ :

   തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 പ്രകാരം ഗവൺമെൻ്റ് സ്കൂളി ലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണം നൽകൽ പദ്ധതി  പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 


ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ പോന്നോർ  ജി ഡബ്ലിയു യു പി ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പദ്ധതി വിശദികരണം നടത്തി. ഒന്നര ലക്ഷം വകയിരുത്തിയ പദ്ധതിയുടെ ആദ്യ ദിനത്തിൽ ഇഡ്ഡലിയും സാമ്പാറുമാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി നൽകിയത്. ജനപ്രതിനിധികളായ പ്രിയ സുനിൽ, എൻ.പി. സരോജിനി , ജിഷ്ണുദേവ് , ശാന്തിനി സുധീർ , അനില ശ്രീകുമാർ, ഷീല ശിവദാസ് , വിമിത രതീഷ്, പി.ടി.എ പ്രസിഡൻ്റ് സരിത രാജേഷ് ആശംസകൾ നൽകി.