"ശുചിപൂര്‍ണ ക്യാമറ സ്ഥാപിക്കല്‍ " പദ്ധതി ഉദ്ഘാടനം ചെയ്തു.

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍ "ശുചിപൂര്‍ണ ക്യാമറ സ്ഥാപിക്കല്‍ " പദ്ധതി ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ലിൻ്റി ഷിജുവിന്‍റെ   അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രമീള സുബ്രഹ്മണ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  പി ബി ബിനോയ് സ്വാഗതം ആശംസിച്ചു. 7,68,364/- രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്തിലെ 7 പൊതു ഇടങ്ങളിലാണ് നിലവില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  മേരി ആന്‍റണി,  ഗീത ടീച്ചർ,  ജിത കൃഷ്ണന്‍,  സുമിത വിനു,   ഷൈനി ജേക്കബ്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍   തുടങ്ങിയവർ  പങ്കെടുത്ത


 ചടങ്ങിന് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്  ജോസ് സി എം നന്ദി പറഞ്ഞു.