കേച്ചേരി :
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സാർവ്വദേശീയ വനിതാ ദിനത്തിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു.
കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിൽ സംഘടിപ്പിച്ച മിനി മാരത്തോൺ തൃശ്ശൂർ ജില്ലാ കളക്‌ടർ ശിഖാ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ചൂണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സച്ചിൻ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാകേഷ് കണിയാംപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി കെ.എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ജിഷ സുനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.സി സെബാസ്റ്റ്യൻ മാസ്റ്റർ,, എക്സൈസ് ഓഫീസർ സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി മാറ്റ്ലി എം.സി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പുഷ്പാകരൻ നന്ദി പറഞ്ഞു.
