വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിന് കോടിയേറി

   

   തിരുത്തിപറമ്പ് 

   സെന്റ് ജോസഫ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 2026 മാർച്ച്‌ 19ന് ആഘോഷിക്കുന്നു. അതിനൊരുക്കമായി, ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ഫ്രാൻസിസ് തരകൻ കൊടികയറ്റം നിർവഹിച്ചു. 


തിരുനാൾ ജനറൽ കൺവീനർ മനോജ്‌ ഫ്രാൻസിസ്, കൈക്കാരന്മാരായ സോണി ജോസഫ്, പൗലോസ് ചെറുവത്തൂർ, ജോണി ചെറുവത്തൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച്‌ 19ന് രാവിലെ 06.30ന്റെ കുർബാനക്ക് ശേഷം ഊട്ട് നേർച്ച ആരംഭിക്കും. രാവിലെ 10 മണിക്ക് നിർമലപുരം പള്ളി വികാരി ഫാ ജോൺസൺ അരിമ്പൂരിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, പ്രദക്ഷിണം. എന്നിവ ഉണ്ടായിരിക്കും.