സെൻ്റ് തോമസ് സ്കൂൾ പുലിയന്നൂർ പേര് പുനസ്ഥാപനം അനുഭാവപൂർണ്ണം പരിഗണിക്കും. എം.എൽ.എ. എ സി മൊയ്തീൻ
വേലൂർ :
സെൻ്റ് തോമസ് യു പി സ്കൂൾ പുലിയന്നൂർ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സമരസമിതി കുന്ദംകുളം എം.എൽ എ എ സി മൊയ്തിന് സമർപ്പിച്ചു. സംസ്ഥാന മുന്നോക്ക കമ്മീഷൻ മെമ്പർ സെബാസ്റ്റ്യൻ ചൂണ്ടൽ , പി ഐ ലാസർ മാസ്റ്റർ, കൺവീനർ സി ഐ പൗലോസ് മസ്റ്റർ, ജോസ് ചെമ്പിശ്ശേരി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.ഈ നിവേദനം എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുമെന്നും അനുഭാവപൂർണ്ണമായ തീരുമാനം ഉണ്ടാകുമെന്നും എം എൽ എ നിവേദക സംഘത്തിന് ഉറപ്പു നല്കി.
.jpg)