കുണ്ടന്നൂർ ഡിവൈൻ ലവ് കോൺവെന്റിന്റെ രജത ജൂബിലി തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കവിൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷിച്ചു. കോൺവെന്റിൽ നിന്നും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഇടവക ജനങ്ങൾ പ്രദക്ഷിണമായി തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കവിൽ പിതാവിനെ കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് ദീപം തെളിയിച്ച് കൃതജ്ഞത ബലിയോട് കൂടി രജിത ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. ഡിവിനോ അമ്മോരെ കോൺഗ്രിഗേഷന്റെ മദർ ജനറൽ മദർ ലൂയിസ കർമിനാത്തി, വൈദികർ, സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ആഘോഷത…
വന്യജീവി ആക്രമങ്ങള്‍ക്കെതിരെ.. പാര്‍ലമെന്റ് ധര്‍ണ്ണ 2024 സെപ്തംബര്‍ 25 കേരളത്തില്‍ രാജ്ഭവനും ഡി.എഫ്.ഒ ഓഫീസും ഉപരോധിക്കുന്നു. സമരത്തിന്റെ പ്രചരണാര്‍ത്ഥം കർഷകസംഘം വേലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കർഷകസംഘം ജില്ല കമ്മിറ്റി അംഗം സ: എം എസ് സിദ്ധൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കർഷക സംഘം ഏരിയ കമ്മിറ്റി അംഗവും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സ: ടി ആർ ഷോബി, CPI (M) വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ: അബിൽ ബേബി കെ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കർഷക സ…
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വ്യക്തി പാവറട്ടി സ്വദേശി പണിക്കവീട്ടില്‍ കമറുദ്ധീന്‍ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കയാണ് അന്ത്യം. വിവിധ ഭാഷകളിലായി 25ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കൈപ്പറമ്പ് : യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനുള്ള ആഗ്രഹം തുടങ്ങിയിട്ട് ഒരുപാട് കാലമായി കൈപ്പറമ്പ് സ്വദേശികളായ ബിന്റോ വാഴപ്പിള്ളിക്കും , ( ബിന്റോ വാഴപ്പിള്ളി ) ഷിബിൻ പുലിക്കോട്ടിലിനും, അതിനിടയിൽ കൊറോണ കാലത്താണ് ജീവിതത്തിലേക്ക് സൈക്കിൾ കടന്നുവരുന്നത് . (ഷിബിൻ പുലിക്കോട്ടിൽ) ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്ന ആഗ്രഹം അതെങ്ങനെ സൈക്കിളിൽ പോകണം എന്നായി. ചെറുതും വലുതുമായ നിരവധി സൈക്കിൾ യാത്രകൾ നാട്ടിൽ നടത്തിട്ടുണ്ടെങ്കിലും ഇത്രയും വലിയ യാത്ര ഇത് ആധ്യമായിട്ടാണ് , 2021 സ…
കൃഷിയിൽ സമയം കണ്ടെത്തിയ കുട്ടി കർഷകർ ഓണത്തിന് വിളവെടുപ്പ് നടത്തി. വേലൂർ : ജൈവ കൃഷി രീതിയിൽ കൃഷി ചെയ്ത് 100% വിളവെടുത്ത് വേലൂർ സ്വദേശിയായ ചെറുവത്തൂർ വീട്ടിൽ സി ഡി ഫ്രാൻസിസും കുടുംബവും, മൂന്ന് മക്കളും കുട്ടി കർക്ഷകരാണ്. 5 സെൻ്റിൽ ചെങ്ങാഴിക്കോടൻ വാഴ, ഓർക്കിഡ് ഫാഷൻ ഫ്രൂട്ട്, കൂടാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും അടുക്കളത്തോട്ടമായി സംരക്ഷിച്ചു വരുന്നു. 100 % വിഷ രഹിതമായ ജൈവ കൃഷി രീതി മാത്രമാണ് ഉപയോഗിക്കുന്നത്. രാസവളങ്ങളോ, രാസകീടനാശിനികളോ ഈ ഭൂമിയിൽ വർഷങ്ങളായി ഉപയോഗിച്ചിട്ടില്ല, തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് കൃഷി ച…
തോന്നല്ലൂർ പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരെഞ്ഞെടുത്തു. 16 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ്. ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി. തെരഞ്ഞെടുപ്പിലാണ് വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്.രാവിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണ സമിതിമുമ്പാകെ നടന്ന അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തിയ അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയക്കു ശേഷം ഗുരുവായൂരപ്പസന്നിധിയിൽ വെച്ച് നടന…
തൃശൂരിൽ ഇന്ന് പുലികളിറങ്ങും ഓണാഘോഷത്തിന് സമാപനമായി നാലോണ നാളിൽ തൃശൂരിൽ ബുധനാഴ്ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ് റൗണ്ടിൽ വട്ടമിടും. തൃശൂർ പൂരം കഴിഞ്ഞാൽ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആഘോഷം തൃശൂരിൽ മറ്റൊന്നില്ല. വിവിധ ദേശങ്ങളിൽനിന്ന് പുറപ്പെടുന്ന പുലികൾക്കൊപ്പം ജനാരവവും സഞ്ചരിക്കും. ഏഴ് ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികൾ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജങ്ഷനിൽ പാട്ടുരായ്ക്കൽ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂ…
കളഞ്ഞ്കിട്ടിയ ഒന്നരപവന്റെ സ്വർണ്ണ ആഭരണം ഉടമക്ക് നൽകി മാതൃകയായി. കഴിഞ്ഞ ദിവസം വൈകീട്ട് മരത്തംകോടുള്ള ഹൈപ്പർമാർക്കറ്റിന്റെ തൊട്ടടുത്ത റോഡിന് അരികിൽ നിന്നാണ് ഓട്ടോ ഡ്രൈവറായ കിടങ്ങൂർ കുളങ്ങര വളപ്പിൽ മൊയ്തുണ്ണിയുടെ മകനായ ബഷീറിന് സ്വർണ്ണാഭരണം കിട്ടിയത്. സ്വർണമാണെന്ന് ബോധ്യപ്പെട്ടതോടെ മരത്തംകോട് ഹൈപ്പർമാർക്കറ്റ് എച്ച് ആർ മാനേജരെ വിവരമറിയിക്കുകയായിരുന്നു. തിരുവോണ ദിവസം തിരുവത്ര സ്വദേശിയായ പാലക്കൽ അലി ഭാര്യ ശരീഫ പഴുന്നാനയിലുള്ള തന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആണ് ആഭരണം നഷ്ടമായത്. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിഞ…
വീട്ടുകാർ ക്യാൻസർ ബാധിതർ, വീട് കേരള ബാങ്ക് ജപ്തി ചെയ്തു, പണമടച്ച് ആധാരം തിരികെയെടുത്ത് സുരേഷ് ഗോപി ആലപ്പുഴ: ജപ്തിക്കിരയായ നിർധനന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്ബള സ്വദേശി രാജപ്പൻ എന്ന വ്യക്തിയുടെ വീടിൻ്റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരികെ എടുത്ത് നൽകിയത്. രാജപ്പൻ്റെ ഭാര്യ മിനി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിലാണ്. മകൾ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകൾ ആരഭിയും മജ്ജയിൽ ക്യാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ആരഭിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്…
വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പള്ളിക്ക് മുൻവശത്തായി സൊസൈറ്റി പരിസരത്തും വീടുകളുടെ മുന്നിലും അറവുമാലിനും ചാക്കുകളിൽ കൊണ്ടുവന്നു തള്ളുന്നത് സ്ഥിരം പതിവാകുന്നു. നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല, മാലിന്യം തിന്നാൻ എത്തുന്ന തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ജീവന് ഭീഷണി ഉയർത്തുന്നു.. മാലിനും കൊത്തി കാക്കകൾ കുടിക്കുന്ന കിണറുകളിലും കൊണ്ടുവന്ന് ഇടുന്നതും പതിവാകുന്നു. പഞ്ചായത്ത് മെമ്പർ സിഡി സൈമൺ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറയ്ക്കും അമലയ്ക്കും ഇടയിൽ കാർ ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. ആർക്കും പരിക്കില്ല, മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. കാറിന് കേടുപാടുകൾ സംഭവിച്ചു.
കുറ്റൂർ ദേശ കുമ്മാട്ടി ശ്രദ്ധേയമായി.
കർദ്ദിനാളിൻ്റെ അഴുകാത്ത ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തു. റോമിൽ, കർദ്ദിനാൾ ഗ്രിഗോറിയോ പിയട്രോ XV അഗഗിയനിയൻ്റെ (1895-1971) ശവകുടീരം തുറന്നപ്പോൾ അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അഴുകിയിട്ടില്ല. 1937 മുതൽ 1962 വരെ അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസും ആഗോള കത്തോലിക്കാ സഭയുടെ കർദിനാളുമായിരുന്ന അഗജിയാനിയൻ്റെ മൃതദേഹം റോമിൽ നിന്ന് ബെയ്റൂട്ടിലേക്ക് കൊണ്ടുപോയി. ബിഷപ്പിൻ്റെ 76 വർഷം പഴക്കമുള്ള ശരീരം ഇപ്പോഴും ഒരു മയക്കം മാത്രമുള്ളതുപോലെ ഫ്രഷ് ആയി കാണപ്പെടുന്നു.
അര 'നൂറ്റാണ്ട് മുമ്പ് പഠിപ്പിച്ച അദ്ധ്യാപകനെ ആദരിച്ചു. 1974 ലെ എരുമപ്പട്ടി ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ - നെല്ലുവായ് മുരിങ്ങത്തേരി - 88 വയസ്സുള്ള ഫ്രാൻസീസ് മാഷിനെ ഓണപ്പുടവ സമർപ്പിച്ചാണ് ആദരിച്ചത് .1974 ൽ - എരുമപ്പെട്ടി ഹൈസ്കൂൾ ലീഡറും സാംസ്കാരിക പ്രവർത്തകനുമായ തയ്യൂർ സ്വദേശി സി കെ യശോധരൻ,ഗുജറാത്തിലെ വ്യവസായിയും - ജീവ കാരുണ്യ പ്രവർത്തകനുമായ ഇയ്യാൽ സ്വദേശി -എ - എം - രാജനും പ്രവാസിയും എരുമപ്പെട്ടിയിലെ ടെക്സ്റ്റെയിൽ വ്യാപാരിയുമായ മങ്ങാട് സ്വദേശി ലോഹിയും ചേർന്ന് നെല്ലുവായിലെ ഫ്രാൻസീസ് മാസ്റ്ററുടെ വീട്ടിൽ എത്തി ഓണപുടവ സമ്മാ…
ഇരിങ്ങാലക്കുട മൂർക്കനാട് കാർ കത്തിനശിച്ചു. മൂർക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മുരിയാട് സ്വദേശി നേരെ പറമ്പിൽ വീട്ടിൽ ജോർജ്ജ് എന്നയാളുടെ കാർ ആണ് കത്തി നശിച്ചത്.മൂർക്കനാട് പള്ളിയോടേ ചേർന്നുള്ള ഹാളിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോർജ്ജ് .ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർ സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘ ആണ് തീ അണച്ചത്. തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല,
തിരുവോണനാളിലും ജോലി തിരക്കില്‍ KSEB പറപ്പൂര് ഇലക്ട്രി ക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ തിരുവോണനാളിലും ജോലിയില്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് KSEB പറപ്പൂര് സെക്ഷനിലെ ജീവനക്കാര്‍. പറപ്പൂര് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 33 K V വിയ്യൂര്‍ - പറപ്പൂര് ലൈന്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് തകരാറിലായത്. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ലൈന്‍ പരിശോധിച്ച് 6 മണിയോടെ വരടിയം റേഡിയോ ഹൗസിനടുത്തുള്ള പാടത്ത് ഫാള്‍ട്ട് കണ്ടെത്തിയിരുന്നു. ഈ ഫാള്‍ട്ട് ശരിയാക്കുവാനാണ് തിരുവോണദിവസമായ ഇന്ന് രാവിലെ ലൈന്മാന്മാരായ സണ്ണിയും ജോഷിയും സബ് എഞ്ചിനിയര്‍ അ…
,. സത്യസന്ധതയിൽ പാദസരം തിരിച്ചുകിട്ടി എടക്കളത്തൂർ പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് എടക്കളത്തൂർ വാഴപ്പിള്ളി ആന്റോ എയ്ഞ്ചൽ മരിയയുടെ സ്വർണ പാദസരം നഷ്ടപ്പെട്ടത്. ഇടവക പി. ആർ. ഒ ഷെറിൻ വാഴപ്പള്ളിയുടെ സത്യസന്ധതയിലാണ് സ്വർണാഭരണം ഏഞ്ചൽ മരിയക്ക് തിരിച്ചു കിട്ടിയത്. ഇടവക വികാരി ഫാദർ ജോൺ അയ്യങ്കാനയിൽ കൈക്കാരൻ ലിംസൺ മുളയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണം തിരിച്ചേൽപ്പിച്ചു.
⭕മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിൻ ദൈവാലയത്തിൽ 2024/2025 വി.ഔസെപ്പിതാവിന്റെയും, വി. സെബസ്ത്യനോസിന്റെയും തിരുനാൾ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു⭕ ചെയർമാൻ: വികാരി ഫാ. ബാബു അപ്പാടൻ 9745006410, 9746141551 വൈസ് ചെയർമാൻ അസിസ്റ്റൻറ് വികാരി ഫാ. ഗോഡ് വിൻ 8111901620 ജനറൽ കൺവിനർ T L ഷാജു 9447 713982 ജനാൽ ജോ. കൺവീനർ. സെബി വേലുക്കാരൻ 9446 935318 ജനറൽ ജോ. കൺവീനർ. ബേബി ജോസ് മേക്കാട്ടുകുളം 953 9936568 ഫിനാൻസ് കൺവീനർ അഡ്വ. C T ജോഫി 9447 513921 ജോയന്റ് കൺവീനർ, മേരി പോൾസൺ 94977 39486 അഡ്വ. ടോജു നെല്ലിശ്ശേരി 9946786933 ജോയന്റ് കൺവീനർ, സജോ മേക്കാട്ടുകുളം 830105…
അടാട്ട് ഉടലക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ നടപ്പുര നിർമ്മാണത്തിനുള്ള സംഭാവന സഹോദര സമാജം ശ്രീനഗർ തിരുവോണനാളിൽ ഭഗവാന് സമർപ്പിച്ചു.. സഹോദര സമാജം ശ്രീനഗർ പ്രസിഡൻ്റ് സെബിൻ എ.ബി ഉടലക്കാവ് ദേവസ്വം കമ്മിറ്റി പ്രസിഡൻറ് പി.പി. സത്യന് തുക കൈമാറി സഹോദര സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. വിജേഷ്, പി.സി. അനൂപ്, സി.എം. ഹരീഷ്, ടി.കെ. രതീഷ്, ടി. സ്. സുമേഷ് എന്നിവർ പങ്കെടുത്തു
കേച്ചേരി സെന്ററിൽ ചേർന്ന സീതറാം യെച്ചൂരി അനുസ്മരണം സിപിഐഎം ഏരിയ സെക്രട്ടറി എം എൻ സത്യൻ ഉൽഘാടനം ചെയ്തു. സിപിഐഎം കേച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി സി സെബാസ്റ്റ്യൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇന്ത്യൻ നാഷണൽ മണ്ഡലം പ്രസിഡന്റ് ബഷീർ മാസ്റ്റർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർസി വില്യംസ്,ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ്, മുസ്ലിം ലീഗ് പ്രതിനിധി സാദ്ധിക്ക്, കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി നസീർ കേച്ചേരി, കരിo കെ സ്,സുനിത ഉണ്ണികൃഷ്ണൻ, അനീസ്, എന്നിവർ സംസാരിച്ചു.
മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 5ാം വാർഡിലെ 100 ദിവസം പൂർത്തികരിച്ച തൊഴിൽ ഉറപ്പ് തൊഴിലാളികളെയും, വാർഡിലെ ആശ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ , ഹെൽല്പർ മാർ , ഹരിത കർമ്മസേനാ അംഗങ്ങളെ ഓണപ്പുടവ നൽകി ആദരിച്ചു. ആദരണീയം 2024 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ഉൽഘാടനം ചെയ്തു. മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.കെ. ജനാർദ്ദനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മഹാൽ ത്മഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഓവർസീയർ കിരൺ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സി.കെ. ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തി .
പറപ്പൂർ പകൽ വീട്ടിലെ ഓണാഘോഷം വയോജനങ്ങളുെമൊത്തുള്ള ഓണാഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ഉദ്ഘാടനം ചെയ്തു. പകൽ വീട്, രാത്രി വീട്, ത്രൈമാസ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപുകൾ, ഒക്ടോബർ ഒന്ന് വ വയോജന ദിന യാത്ര, ഉടനെ ആരംഭിക്കുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റലും ദിനാ ശേഷിക്കാർക്കുള്ള ഫിസിയോതെറാപ്പി തുടങ്ങിയ സൗജന്യ സേവനം നൽകുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് അനുമോദനങ്ങളും പിന്തുണയും അച്ചൻ അറിയിച്ചു. അരകുളത്തിൽ സാവിത്രി ശങ്കപ്പ ഓണക്കോടികൾ വിതരണം ചെയ്തു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ…
പേരാമംഗലം: ശ്രീദുർഗാ ശിശു മന്ദിരത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. ശിശുമന്ദിരത്തിലെ LKG, UKG വിഭാഗത്തിലെ നൂറ്റി അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരുവാതിര,വഞ്ചിപ്പാട്ട്, മ്യൂസിക് ചെയർ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നു. കാലത്ത് ആരംഭിച്ച ഓണാഘോഷ പരിപാടികൾ എൽ.പി വിഭാഗം എച്ച്. എം കെ കൃഷ്ണൻകുട്ടി മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു.
എരുമപ്പെട്ടി : നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ബലിക്കല്ലുകൾ കെ. കെ.നായർ എന്ന ഭക്തൻ വഴിപാടായി പിച്ചള പൊതിഞ്ഞ് സമർപ്പിച്ചു. ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി.മുരളീധരനും പ്രേംരാജ് ചൂണ്ടലാത്തും ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, അസി.കമ്മീഷണർ കെ.കെ.കല, ദേവസ്വം ഓഫീസർ പി.ബി. ബിജു എന്നിവർ സന്നിഹിതരായി .
നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ വരുന്ന ഭിഷഗ്വരൻമാർക്ക് ഭജനമിരിക്കുന്നതിനായി നിർമ്മിക്കുന്ന ഭജന മണ്ഢപത്തിന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കുറ്റിയടിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരും , ക്ഷേത്രം ഭാരവാഹികളും, കോട്ടക്കൽ ആര്യവൈദ്യ ശാല പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വൈദ്യ സംസ്ക്കാരത്തിന്റെ ഭാഗമായി നെല്ലുവായ് ധന്വന്തരീ മൂർത്തിയെ ഭജിച്ചതിന് ശേഷം വൈദ്യ വൃത്തിയിലേക്കെന്ന പാരമ്പര്യത്തെ പുനസ്ഥാപിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഭജന മണ്ഢപം കോട്ടക്കൽ ആര്യ വൈദ്യശാലയാണ് നിർമ്മിച്ചു സമർപ്പിക്കുന്നത്.
വേലൂർ ഗ്രാമ പഞ്ചായത്ത് തളിർ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ പൂന്തോട്ടം ബഹു ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ സന്ദർശിച്ചു. കുട്ടികളോടൊപ്പം വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, വൈസ് പ്രസിഡന്റ് കർമ്മല ജോൺസൻ മെമ്പർ മാരായ വിമല നാരായണൻ, ബിന്ദു ശർമ്മ , ആരീഫസാബിർ, സ്വപ്ന രാമചന്ദ്രൻ . വിജിനി ഗോപി,, സി.ഡി.എസ് ചെയർ പേഴ്സൻ വിദ്യ ഉണ്ണികൃഷ്ണൻ, അസിസ്റന്റ് സെക്രട്ടറി ടി.കെ സിദ്ധാർത്ഥൻ, ടീച്ചർ അഞ്ജു കെ ജയൻ, പി.ടി.എ.പ്രസിഡന്റ് തോമാസ് ഏ ജെ എന്നിവർ പങ്കെടുത്തു മാവേലി, പുലി, മങ്കമാർ , വാമനൻ എന്നി വേഷങ്ങൾ കെട്ടിയാണ് കളക്ടറെ കുട്ടികൾ സ്…
കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സി.സി. യുടെ നിർദ്ദേശ പ്രകാരം പിണറായി വിജയന്റെ ജനദ്രോഹ നയങ്ങൾ കെതിരെയും മാഫിയ ബന്ധങ്ങൾ കെതിരെയും, വില വർധനക്കെതിരെയും, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ റാലി മണ്ഡലം പ്രസിഡണ്ട് എൻ കെ രാജുവിന്റെ അധ്യക്ഷതയിൽ ഐഎൻടിസി ജില്ലാ സെക്രട്ടറി എ ടി ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി മാരായ സി എം ലോറൻസ്, കെ ടി ഫ്രാൻസിസ്, മുൻ മണ്ഡലം പ്രസിഡണ്ട് എൻ ആർ വേണുഗോപാൽ, മണ്ഡലം വൈസ് പ്രസിഡണ്ട് പി എം ഹനീഫ, സെക്രട്ടറിമാരായ ജോൺസൺ ജോർജ്, ബിജു പാലയൂർ, ജോർജ് എ പി, കാർത്ത…