വന്യജീവി ആക്രമങ്ങള്‍ക്കെതിരെ..
പാര്‍ലമെന്റ് ധര്‍ണ്ണ
2024 സെപ്തംബര്‍ 25
കേരളത്തില്‍ രാജ്ഭവനും ഡി.എഫ്.ഒ ഓഫീസും ഉപരോധിക്കുന്നു.
സമരത്തിന്റെ പ്രചരണാര്‍ത്ഥം കർഷകസംഘം വേലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.
പോസ്റ്റ് ഓഫീസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കർഷകസംഘം ജില്ല കമ്മിറ്റി അംഗം സ: എം എസ് സിദ്ധൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കർഷക സംഘം ഏരിയ കമ്മിറ്റി അംഗവും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സ: ടി ആർ ഷോബി, CPI (M) വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ: അബിൽ ബേബി കെ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കർഷക സംഘം വേലൂർ മേഖല പ്രസിഡന്റ് സ: എ ഡി കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷക സംഘം വേലൂർ മേഖല സെക്രട്ടറി സ: കെ എൻ പങ്കജാക്ഷൻ സ്വാഗതവും മേഖല ജോ. സെക്രട്ടറി മണി അധികാരിവീട്ടിൽ നന്ദിയും പറഞ്ഞു.

