പറപ്പൂർ പകൽ വീട്ടിലെ ഓണാഘോഷം
വയോജനങ്ങളുെമൊത്തുള്ള ഓണാഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ഉദ്ഘാടനം ചെയ്തു. പകൽ വീട്, രാത്രി വീട്, ത്രൈമാസ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപുകൾ, ഒക്ടോബർ ഒന്ന് വ വയോജന ദിന യാത്ര, ഉടനെ ആരംഭിക്കുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റലും ദിനാ ശേഷിക്കാർക്കുള്ള ഫിസിയോതെറാപ്പി തുടങ്ങിയ സൗജന്യ സേവനം നൽകുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് അനുമോദനങ്ങളും പിന്തുണയും അച്ചൻ അറിയിച്ചു.
അരകുളത്തിൽ സാവിത്രി ശങ്കപ്പ ഓണക്കോടികൾ വിതരണം ചെയ്തു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സി സി ഹാൻസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് സെക്രട്ടറി പി ഒ സെബാസ്റ്റ്യൻ സ്വാഗതവും മാനേജർ ഡാർവിൻ കെ വിത്സൺ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗം ശ്രീകല കുഞ്ഞുണ്ണി , ട്രസ്റ്റിമാരായ ഏ കെ അറുമുഖൻ, സൈമൺ കുന്നത്ത്, സി ഡി ജോസൺ എന്നിവർ ആശംസ നേർന്നു.
.jpg)
.jpg)