തിരുവോണനാളിലും ജോലി തിരക്കില്‍ KSEB പറപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍
തിരുവോണനാളിലും ജോലിയില്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് KSEB പറപ്പൂര്‍ സെക്ഷനിലെ ജീവനക്കാര്‍. പറപ്പൂര്‍ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 33 K V വിയ്യൂര്‍ - പറപ്പൂര്‍ ലൈന്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് തകരാറിലായത്.
ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ലൈന്‍ പരിശോധിച്ച് 6 മണിയോടെ വരടിയം റേഡിയോ ഹൗസിനടുത്തുള്ള പാടത്ത് ഫാള്‍ട്ട് കണ്ടെത്തിയിരുന്നു.
ഈ ഫാള്‍ട്ട് ശരിയാക്കുവാനാണ് തിരുവോണദിവസമായ ഇന്ന് രാവിലെ ലൈന്‍മാന്‍മാരായ സണ്ണിയും ജോഷിയും സബ് എഞ്ചിനിയര്‍ അന്നകര സ്വദേശി ആന്റോയുടെ നേതൃത്വത്തില്‍ ഫാള്‍ട്ട് ക്ലിയര്‍ ചെയ്തത്. മുടക്കു ദിവസങ്ങളില്‍ 2 ഫീല്‍ഡ് സ്റ്റാഫ് മാത്രമേ ഓഫിസില്‍ ഡ്യൂട്ടിക്ക് ഉണ്ടാകാറുള്ളൂ.
