സാമൂഹ്യ ദ്രോഹികൾ അറവ് മാല്യനും തള്ളുന്നത് പതിവാകുന്നു

 വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പള്ളിക്ക് മുൻവശത്തായി സൊസൈറ്റി പരിസരത്തും വീടുകളുടെ മുന്നിലും അറവുമാലിനും ചാക്കുകളിൽ കൊണ്ടുവന്നു തള്ളുന്നത് സ്ഥിരം പതിവാകുന്നു. 




നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല, മാലിന്യം തിന്നാൻ എത്തുന്ന തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ജീവന് ഭീഷണി ഉയർത്തുന്നു..



 മാലിനും കൊത്തി കാക്കകൾ കുടിക്കുന്ന കിണറുകളിലും കൊണ്ടുവന്ന് ഇടുന്നതും പതിവാകുന്നു. പഞ്ചായത്ത് മെമ്പർ സിഡി സൈമൺ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.