കൃഷിയിൽ സമയം കണ്ടെത്തിയ കുട്ടി കർഷകർ ഓണത്തിന് വിളവെടുപ്പ് നടത്തി.
വേലൂർ :
ജൈവ കൃഷി രീതിയിൽ കൃഷി ചെയ്ത് 100% വിളവെടുത്ത് വേലൂർ സ്വദേശിയായ ചെറുവത്തൂർ വീട്ടിൽ സി ഡി ഫ്രാൻസിസും കുടുംബവും,
മൂന്ന് മക്കളും കുട്ടി കർക്ഷകരാണ്.
5 സെൻ്റിൽ ചെങ്ങാഴിക്കോടൻ വാഴ, ഓർക്കിഡ്
ഫാഷൻ ഫ്രൂട്ട്,
കൂടാതെ വീട്ടാവശ്യത്തിനുള്ള
പച്ചക്കറികളും അടുക്കളത്തോട്ടമായി സംരക്ഷിച്ചു വരുന്നു.
100 % വിഷ രഹിതമായ ജൈവ കൃഷി രീതി മാത്രമാണ് ഉപയോഗിക്കുന്നത്.
രാസവളങ്ങളോ,
രാസകീടനാശിനികളോ ഈ ഭൂമിയിൽ വർഷങ്ങളായി
ഉപയോഗിച്ചിട്ടില്ല,
തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. വളം വീട്ടിൽ തന്നെ ഉണ്ടാക്കും
ചാണകപ്പൊടിയും
കോഴി കാഷ്ടവും ചാരവും അടിവളമായി ഇട്ടു കൊടുക്കും.
കഞ്ഞിവെള്ളം പിണ്ണിക്കും ചേർത്ത് പുളിപ്പിച്ച് വെള്ളവും ഒഴിച്ചു കൊടുക്കും.
ബാക്കി എല്ലാം പ്രകൃതിയുടെ അനുഗ്രഹവുമാ ണെന്നു കുട്ടികർഷകർ പറഞ്ഞു. 40 നാടൻ കോഴികളും, 25 കോഴി കുഞ്ഞുങ്ങളും ഇവർക്കുണ്ട്.
ചാണകം മാത്രമാണ് പുറമെനിന്ന് വാങ്ങേണ്ടി വരുന്നത്. കൃഷി വച്ച് പിടിപ്പിക്കുന്നതും വിളവെടുക്കുന്നതും അപ്പച്ചന്റെ സഹായത്തോടെ ഈ കുട്ടി കർഷകർ തന്നെയാണ്,ഈ വർഷം 25 ചെങ്ങാഴിക്കോടൻ നാടൻ വാഴ വെച്ചതിൽ 20 ഉം ഈ ഓണത്തിന് പാകമായി മായി . അഞ്ചു വാഴ കുലച്ചു വന്നിട്ടേ ഉള്ളൂ. ഓണം കഴിഞ്ഞാൽ വിളവെടുക്കാനാവും, അഞ്ചു വർഷങ്ങൾക്ക് മുൻപ് വാങ്ങിയ വാഴ വിത്ത്ന് ശേഷം പുറമേ നിന്ന് വാങ്ങി ക്കേണ്ടി വന്നിട്ടില്ല,
ഇവിടെ തന്നെ ജൈവ കൃഷിപാഠം രീതിയിൽ വാഴ കന്നുകൾ
തയ്യാറാക്കി എടുക്കുക യാണ്.
തൃശ്ശൂർ അയ്യന്തോളിലെ ഗവ:വി എച് സി യിലെ പ്ലസ് വൺ വിദ്യാർഥി അഭിഷേക്, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ
അർണോൾഡ്, വേലൂർ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ
അർപ്പിത റോസ്, എന്നിവരാണ് ജൈവ കൃഷി രീതിയിൽ കൃഷി ചെയ്യുന്ന വേലൂരിലെ കുട്ടി കർഷകർ. അമ്മ സിൽജി ചൂണ്ടൽ ഹോസ്പിറ്റലിലെ
സ്റ്റാഫ് നേഴ്സ് ആണ്.
അപ്പൻ ഫ്രാൻസിസ് കെഎസ്ഇബി മുണ്ടൂർ സെക്ഷനിലെ ജീവനക്കാരനാണ്.
പേപ്പറിൽ കൊടുത്തപ്പോൾ 👇രാഷ്ട്ര ദീപിക 👇






