കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് 5 ഓണാഘോഷവും, ആദരണീയവും സംഘടിപ്പിച്ചു.


 മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 5ാം വാർഡിലെ 100 ദിവസം പൂർത്തികരിച്ച തൊഴിൽ ഉറപ്പ് തൊഴിലാളികളെയും, വാർഡിലെ ആശ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ , ഹെൽല്പർ മാർ , ഹരിത കർമ്മസേനാ അംഗങ്ങളെ ഓണപ്പുടവ നൽകി ആദരിച്ചു. ആദരണീയം 2024 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ഉൽഘാടനം ചെയ്തു. 


മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.കെ. ജനാർദ്ദനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.



 മഹാൽ ത്മഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഓവർസീയർ കിരൺ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സി.കെ. ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തി.